നെല്ലിക്ക നീര് ദിവസവും മുഖത്ത് പുരട്ടാം; ഗുണം ഇതാണ്...

By Web TeamFirst Published Apr 16, 2019, 10:36 PM IST
Highlights

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇനി നെല്ലിക്ക കൂടി പരീക്ഷിച്ചാലോ..? വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. 

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇനി നെല്ലിക്ക കൂടി പരീക്ഷിച്ചാലോ..? വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍  ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ എല്ലാര്‍ക്കും അറിയാം. എന്നാല്‍ നെല്ലിക്ക ഒരു നല്ല സൗന്ദര്യ വര്‍ധകമാണെന്ന് പലര്‍ക്കുമറിയില്ല. 

നെല്ലിക്ക  മുഖത്തെ കറുത്ത പാടുകളകറ്റാനും ചര്‍മ്മകാന്തിയേകാനും മുടി വളരാനുമൊക്കെ നല്ലതാണ്. കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവയ്ക്ക് നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്ത് പുരട്ടുന്നത് കുത്തുകളുടെ നിറം മങ്ങാന്‍ സഹായിക്കും. സ്വാഭാവിക നിറം നിലനിര്‍ത്താനും വെയിലേറ്റ കരുവാളിപ്പ് അകറ്റാനും ഇവ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, ആന്‍റി ഓക്സിഡന്‍റകള്‍ എന്നിവയാണ് ഇതിന് ഗുണം നല്‍കുന്നത്. 


 

click me!