മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...

By Web TeamFirst Published Apr 10, 2021, 3:40 PM IST
Highlights

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കും. കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ സഹായിക്കും. 
 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ.  അമിത വണ്ണം കുറയ്ക്കാനായി പലരും ഗ്രീന്‍ ടീ പതിവായി കുടിക്കാറുണ്ട്. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ് ഗ്രീൻ ടീ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കും. കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ സഹായിക്കും. 

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഗ്രീൻ ടീ കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്...

രണ്ട് ടീസ്പൂണ്‍ ഗ്രീൻ ടീ പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടി  കൂടി ചേർക്കാം. ശേഷം കുറച്ച് വെള്ളം ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം.

രണ്ട്...

ഒരു ടീസ്പൂണ്‍  ഗ്രീൻ ടീ, ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, അര ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് കുഴമ്പ് പരുവത്തിലുള്ള മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. 

 

മൂന്ന്...

ഒരു ടീസ്പൂണ്‍ ഗ്രീൻ ടീ പൊടിച്ചതും തൈരും തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുന്നതും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

നാല്...

ഒരു ടീസ്പൂൺ ഗ്രീൻ ടീയിലേയ്ക്ക് നാരങ്ങാ നീര് ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയുക.

Also Read: മാമ്പഴം കഴിക്കൂ, സൗന്ദര്യവും ആരോഗ്യവും കാത്ത് സൂക്ഷിക്കാം...

click me!