viral video : രസകരമായ വീഡിയോ; വിവാഹ ചടങ്ങിനിടെ വരൻ വധുവിനോട് ചുംബനം ചോദിച്ചു, വധു ചെയ്തതു...

Web Desk   | Asianet News
Published : Jan 01, 2022, 11:26 AM ISTUpdated : Jan 01, 2022, 11:32 AM IST
viral video : രസകരമായ വീഡിയോ; വിവാഹ ചടങ്ങിനിടെ വരൻ വധുവിനോട് ചുംബനം ചോദിച്ചു, വധു ചെയ്തതു...

Synopsis

വധുവിന്റെ കഴുത്തിൽ പൂമാല ഇടുന്നതിന് മുമ്പ് തന്നെ ചുംബിക്കാൻ വരൻ ആവശ്യപ്പെടുകയായിരുന്നു. വധു വരന്റെ ആഗ്രഹം സാധിച്ച് കൊടുത്തു. വരൻ മാല ഇടുന്നതിന് മുമ്പ് തന്നെ വിവാഹവേദിയിൽ വച്ച് വരന്റെ കവിളിൽ വധു ചുംബിക്കുന്നത് വീഡിയോയിൽ കാണാം. 

വിവാഹ ചടങ്ങിനിടെ വധു വരനെ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വിവാഹ ദിവസം വരമാല ചടങ്ങിനിടെ വധുവിന്റെ കഴുത്തിൽ പൂമാല ഇടുന്നതിന് മുമ്പാണ് വരൻ വധുവിനോട് ആ ചോദ്യം ചോദിച്ചത്.

'ഒരു ചുംബനം തരാമോ' എന്ന് വരൻ വധുവിനോട് ആം​ഗ്യഭാഷയിൽ ചോദിക്കുന്നത് വീഡിയോയിൽ കാണാം.  വധുവിന്റെ കഴുത്തിൽ പൂമാല ഇടുന്നതിന് മുമ്പ് തന്നെ ചുംബിക്കാൻ വരൻ ആവശ്യപ്പെടുകയായിരുന്നു. വധു വരന്റെ ആ​ഗ്രഹം സാധിച്ചിട്ട് കൊടുത്തു. വരൻ മാല ഇടുന്നതിന് മുമ്പ് തന്നെ വിവാഹവേദിയിൽ വച്ച് വരന്റെ കവിളിൽ വധു ചുംബിക്കുന്നത് വീഡിയോയിൽ കാണാം. 

'വെഡ്ഡിംഗ് പ്ലാനിംഗ് വിറ്റി വെഡ്ഡിംഗ്' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'കോളേജ് കാലഘട്ടത്തിലെ പ്രണയം പൂവണിഞ്ഞപ്പോൾ...' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ ലെെക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'