വരൻ വധുവിന് നൽകിയ ഒരു കിടിലൻ സർപ്രെെസ്; വീഡിയോ കാണാം

Web Desk   | Asianet News
Published : Oct 20, 2020, 09:25 PM ISTUpdated : Oct 20, 2020, 09:51 PM IST
വരൻ വധുവിന് നൽകിയ ഒരു കിടിലൻ സർപ്രെെസ്; വീഡിയോ കാണാം

Synopsis

ഈ കുരുന്നുകൾക്ക് ഒരു പ്രത്യേകതയുമുണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളാണ് ഇവർ. കുഞ്ഞുങ്ങളെ കണ്ട് വധു ശരിക്കുമൊന്ന് അത്ഭുതപ്പെട്ടു.

നമ്മളെ സന്തോഷിപ്പിക്കുന്ന ഹൃദയസ്പർശിയായ ധാരാളം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ നമ്മുക്ക് കാണാനാകും. അത്തമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.  വിവാഹവേദിയാണ് രംഗം. ഓമന്വം തുളുമ്പുന്ന കുറെ കുരുന്നുകൾ വിവാഹവേദിയിലേക്ക് കയറി വരുമ്പോൾ വധു നിറഞ്ഞ ചിരിയോടെ ആ കുരുന്നുകളെ നോക്കുന്നത് വീഡിയോയിൽ കാണാം.  

ഈ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ടീച്ചറാണ് വധു. വിവാഹമോതിരം കൈയിലേന്തിയാണ് കുരുന്നുകൾ വേദിയിലേക്ക് കയറിവരുന്നത്. എന്നാൽ ഈ കുരുന്നുകൾക്ക് ഒരു പ്രത്യേകതയുമുണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളാണ് ഇവർ. കുഞ്ഞുങ്ങളെ കണ്ട് വധു ശരിക്കുമൊന്ന് അത്ഭുതപ്പെട്ടു.

വധു കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിലുണ്ട്. ഇവർ എങ്ങനെ ഇവിടെ, നിങ്ങളാണോ ഈ സര്‍പ്രൈസിന് പിന്നിൽ എന്ന മട്ടിൽ വധു വരനെയും നോക്കുന്നുണ്ടായിരുന്നു. നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഒന്നര ലക്ഷത്തിലധികം ലൈക്കുകളും 57,000 കമന്റുകളും വീഡിയോക്ക് ലഭിച്ച് കഴിഞ്ഞു.

ഈ കുഞ്ഞുങ്ങളുടെ മനസ് കാണുവാൻ കഴിയുന്ന ഈ ടീച്ചറിന് ആശംസകൾ എന്നായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരുന്നത്. ലോകത്ത് മനുഷ്യത്വം ബാക്കിനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്നും മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.

ഒരെണ്ണമേ കഴിക്കാവൂ; 'സ്ട്രിക്റ്റ് ഡയറ്റ്' ഇങ്ങനെയും ആകാം...

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ