
ഇന്നത്തെ ജെൻസി ഫാഷൻ തരംഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് കളർ കോൺടാക്റ്റ് ലെൻസുകൾ. വെറും കാഴ്ചശക്തിക്ക് വേണ്ടി മാത്രമായിരുന്ന ലെൻസുകൾ ഇന്ന് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റായി മാറി. വസ്ത്രത്തിനും മേക്കപ്പിനും അനുയോജ്യമായ രീതിയിൽ കണ്ണുകളുടെ നിറം മാറ്റുന്നത് ഇപ്പോൾ ഒരു ട്രെൻഡാണ്. ഹണി ബ്രൗൺ, ഗ്രേ, അക്വാ ബ്ലൂ തുടങ്ങി വൈവിധ്യമാർന്ന ഷേഡുകളിലൂടെ തങ്ങളുടെ ലുക്ക് തന്നെ മാറ്റിമറിക്കാൻ പുതുതലമുറയ്ക്ക് പ്രിയമാണ്.
എന്നാൽ കണ്ണുകൾ അതീവ സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ, ഈ ട്രെൻഡിനൊപ്പം സുരക്ഷയും പ്രധാനമാണ്. കളർ ലെൻസുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
മുഖത്തിന്റെ മൊത്തത്തിലുള്ള ഭാവം മാറ്റാൻ കണ്ണുകൾക്ക് കഴിയും. ഒരു പാർട്ടിക്കോ ഫോട്ടോഷൂട്ടിനോ പോകുമ്പോൾ ഒരു വത്യസ്ത ലുക്ക് നൽകാൻ കളർ ലെൻസുകൾ സഹായിക്കുന്നു. കൂടാതെ, ഇന്ന് വിപണിയിൽ ലഭ്യമായ ലെൻസുകൾ ധരിക്കാൻ വളരെ എളുപ്പമുള്ളതും സ്വാഭാവികമായ ഭംഗി നൽകുന്നതുമാണ്. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു എന്നതും ഒരു ഘടകമാണ്.
ലെൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
ലെൻസ് ഉപയോഗിക്കുമ്പോൾ ഒരല്പം അശ്രദ്ധ കാണിച്ചാൽ പോലും അത് കണ്ണിനെ ദോഷകരമായി ബാധിക്കും. അതിനാൽ താഴെ പറയുന്നവ ശീലമാക്കുക:
എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?
ലെൻസ് ധരിക്കുമ്പോൾ കണ്ണിന് അമിതമായ ചുവപ്പ്, വേദന, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, അല്ലെങ്കിൽ കാഴ്ച മങ്ങുക എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ലെൻസ് നീക്കം ചെയ്യണം. അസ്വസ്ഥത മാറുന്നില്ലെങ്കിൽ ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണാൻ മടിക്കരുത്.
ഫാഷനും സ്റ്റൈലും പ്രധാനമാണെങ്കിലും കണ്ണിന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഈ 'ജെൻസി ട്രെൻഡ്' നിങ്ങളെ കൂടുതൽ ആകർഷകമാക്കും.