ഗായികയെ നോട്ടുകൾ കൊണ്ട്​ മൂടി ആരാധകർ; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Nov 21, 2021, 08:56 AM ISTUpdated : Nov 21, 2021, 09:04 AM IST
ഗായികയെ നോട്ടുകൾ കൊണ്ട്​ മൂടി ആരാധകർ; വെെറലായി വീഡിയോ

Synopsis

അഹമദാബാദിൽ സംഘടിപ്പിച്ച ഉർവശിയുടെ കച്ചേരിക്കിടെയാണ്​ വൈറലായ 'നോട്ട്​ മഴയുണ്ടായത്'​. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ വൈറൽ വീഡിയോ അവർ പുറത്തുവിട്ടത്​. 

ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ(Urvashi Radadiya) അടുത്തിടെ തന്റെ ഒരു സ്‌റ്റേജ് പ്രകടനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഹാർമോണിയം (harmonium) വായിച്ചു കൊണ്ട്​ സ്​റ്റേജിലിരുന്ന്​ ഉർവശി പാട്ട് പാടുന്നതും ഒരു സംഘം ആളുകൾ അവരെ കറൻസി നോട്ടുകൾ (currency notes) കൊണ്ട്​ മൂടുന്നതുമാണ്​​ വീഡിയോയിലുള്ളത്​.

ഉർവശി അവരുടെ ഹാർമോണിയത്തിൽ നിന്ന് നോട്ടുകൾ നീക്കം ചെയ്ത് പ്രകടനം തുടർന്നു. പിന്നീട് അതേയാൾ തന്നെ ഗായികയുടെ മേൽ 500 രൂപയുടെ നോട്ടുകൾ ഓരോന്നായി വർഷിക്കുന്നതും വീഡിയോയിൽ കാണാം. ഗുജറാത്തി നാടൻകലാ രംഗത്തെ രാജ്ഞിയെന്നാണ്​ അവർ അറിയപ്പെടുന്നതും. 

അഹമദാബാദിൽ സംഘടിപ്പിച്ച ഉർവശിയുടെ കച്ചേരിക്കിടെയാണ്​ വൈറലായ 'നോട്ട്​ മഴയുണ്ടായത്'​. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ വൈറൽ വീഡിയോ അവർ പുറത്തുവിട്ടത്​. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട്​ കലാകാരിയാണ്​ ഉർവശി. വീഡിയോയ്ക്ക് താഴേ നിരവധി വ്യത്യസ്ത കമന്റുകൾ ആളുകൾ പോസ്റ്റ് ചെയ്തു.

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'