Hair Care : തലമുടി തഴച്ചു വളരാന്‍ വീട്ടിൽ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

Published : Dec 25, 2021, 04:12 PM IST
Hair Care : തലമുടി തഴച്ചു വളരാന്‍ വീട്ടിൽ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

Synopsis

തലമുടി കൊഴിച്ചിലും താരനും തടയാനും മുടി തഴച്ചു വളരാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ആരോഗ്യമുള്ള (healthy) തലമുടി (hair) സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കാലാവസ്ഥ മാറ്റം മുതല്‍ ജീവിതശൈലി വരെ തലമുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും.

തലമുടി കൊഴിച്ചിലും (hair loss) താരനും (dandruff) തടയാനും മുടി തഴച്ചു വളരാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഈ മിശ്രിതം അരിച്ചെടുത്ത് തലയോട്ടിയില്‍ പുരട്ടാം. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം.

രണ്ട്...

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

മൂന്ന്...

ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. 

നാല്...

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. ആദ്യം രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെൽ എടുത്ത് നന്നായി ഇളക്കി മൃദുവാക്കി മാറ്റുക. ഇനി ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.

അഞ്ച്...

കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് തലമുടി കഴുകുന്നത് നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും സഹായിക്കും. 

Also Read: മുഖസൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ