തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ ഇതാ ഒരു കിടിലന്‍ ഹെയർ മാസ്ക് !

Published : Jun 19, 2020, 01:55 PM ISTUpdated : Jun 19, 2020, 01:59 PM IST
തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ ഇതാ ഒരു കിടിലന്‍  ഹെയർ മാസ്ക് !

Synopsis

മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക ഘടകങ്ങളും മുടി കൊഴിച്ചിലിന് ഒരുപോലെ ഉത്തരവാദികളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ മാസ്കുകൾ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ ഒരുപരിധി വരെ രക്ഷിക്കാം.

തലമുടി കൊഴിച്ചിലാണ് ഇന്ന് പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുന്നത്. ചിലര്‍ക്ക് താരനും. താരന്‍ അകറ്റാനും മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും പല പരീക്ഷണങ്ങളും ചെയ്യുന്നവരുണ്ട്.  പല തരം ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും   ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ കുറച്ചൊന്നുമല്ല.

മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക ഘടകങ്ങളും മുടി കൊഴിച്ചിലിന് ഒരുപോലെ ഉത്തരവാദികളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ മാസ്കുകൾ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ ഒരുപരിധി വരെ രക്ഷിക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ കേശ സംരക്ഷണ ദിനചര്യയിൽ ഹെയർ മാസ്കുകൾ ഉൾപ്പെടുത്താന്‍ ശ്രമിക്കുക. 

തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒരു കിടിലന്‍ ഹെയർ മാസ്ക് പരിചയപ്പെടാം. 

ഹെയർ മാസ്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കൾ... 

1.  ഒരു കപ്പ് തൈര്
2. രണ്ട് പഴുത്ത പഴം
3. കറ്റാർവാഴ ജെല്‍
4. രണ്ട് വൈറ്റമിന്‍ ഇ ഗുളികകള്‍

തയ്യാറാക്കുന്ന വിധം... 

പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേക്ക്  ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് വൈറ്റമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് മിക്സിയിലടിക്കുക. ലഭിക്കുന്ന മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 

പത്ത് മിനിറ്റ് വരെ ഈ മാസ്ക് തലയില്‍ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കാം. 

 

 

തലമുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് പഴം. താരനകറ്റാനും മുടിവളരാനും പഴം സഹായിക്കും. തലമുടി ഡ്രൈ ആകുന്നത് തടയാനും റോബസ്റ്റ പഴം അല്ലെങ്കിൽ ഏത്തപ്പഴം നല്ലതാണ്. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മ്മത്തിന്‍റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാനും സഹായിക്കും. 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ തൈര് തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതുപോലെ തന്നെയാണ് കറ്റാർവാഴയും വൈറ്റമിന്‍ ഇ ഗുളികയും കേശ സംരക്ഷണത്തിന് മികച്ചതാണ്. താരൻ അകറ്റാൻ നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍വാഴ ജെല്‍.        

Also Read: തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം പാലക് ചീര ഹെയർ മാസ്ക്...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ