തടി കുറയ്ക്കാന്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ കുടിക്കാം...

By Web TeamFirst Published Sep 17, 2019, 11:06 PM IST
Highlights

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടുതന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്. 

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടുതന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്. ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇവ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയതാണ്  ഉലുവ. രാത്രി ഉലുവ ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.


 

click me!