'പാലാപ്പള്ളി തിരുപ്പള്ളി...' ; യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ പങ്കുവച്ച് ആരോഗ്യമന്ത്രി

Published : Aug 14, 2022, 11:50 AM ISTUpdated : Aug 14, 2022, 11:59 AM IST
'പാലാപ്പള്ളി തിരുപ്പള്ളി...' ; യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ പങ്കുവച്ച്  ആരോഗ്യമന്ത്രി

Synopsis

ഡോക്ടർമാരുടെ പാലാപ്പള്ളി തിരുപ്പള്ളി നൃത്ത വീഡിയോ ആരോഗ്യമന്ത്രി വീണാ ജോർജ്ജും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.  ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരുമാമെന്നും മന്ത്രി കുറിച്ചു.

വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയുടെയും നൃത്തം സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്നു തുടങ്ങുന്ന വരികൾക്കൊപ്പമാണ് ഇവർ ഡൻസ് ചെയ്തതു.

പീച്ചങ്കോട് ടർഫിലാണ് ഡാൻസ് ഷൂട്ട് ചെയ്തത്. ആശുപത്രിയിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരായ കെ.സി. ലതേഷും റുബീന കമറുമാണ് ക്യാമറ. ഇപ്പോഴിതാ, ഡോക്ടർമാരുടെ പാലാപ്പിള്ളി തിരുപ്പള്ളി നൃത്ത വീഡിയോ ആരോഗ്യമന്ത്രി വീണാ ജോർജ്ജും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.  ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരുമാമെന്നും മന്ത്രി കുറിച്ചു.

' വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ... 
ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരും...' എന്ന് കുറിച്ച് കൊണ്ടാണ് ആരോ​ഗ്യമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡോക്ടർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്. ഡോക്ടർമാരുടെ ഡാൻസ് വീഡിയോ രോഗികളടക്കമുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.

 

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ