കുട്ടികളുമായി യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Published : Jan 02, 2020, 11:23 PM ISTUpdated : Jan 02, 2020, 11:52 PM IST
കുട്ടികളുമായി യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Synopsis

 കുട്ടികളുമായി യാത്ര പോകുമ്പോള്‍ നേരത്തെ തന്നെ ആവശ്യമുള്ള സാധനങ്ങള്‍ തയാറാക്കി വയ്ക്കണം. കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈയില്‍ കരുതുക. പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിനു കരുതിയിരിക്കണം. 

കുട്ടികളുമായി യാത്ര പോകുമ്പോള്‍ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. വേണ്ട വിധത്തില്‍ തയാറെടുപ്പുകള്‍ നടത്താതെ കുട്ടികളുമായി യാത്ര പോകുന്നത് യാത്ര ദുഷ്‌ക്കരമാകാന്‍ കാരണമാകും. യാത്രയിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും യാത്ര ആനന്ദകരമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്....

 കുട്ടികളുമായി യാത്ര പോകുമ്പോള്‍ നേരത്തെ തന്നെ ആവശ്യമുള്ള സാധനങ്ങള്‍ തയാറാക്കി വയ്ക്കണം. കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈയില്‍ കരുതുക. പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിനു കരുതിയിരിക്കണം. പുറത്തുനിന്നു ഭക്ഷണം കഴിക്കുകയാണെങ്കില്‍, ആവിയില്‍ പുഴുങ്ങിയതും പെട്ടെന്നു ദഹിക്കുന്നതുമായ ഭക്ഷണം ഉപയോഗിക്കുക.  നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വാങ്ങിച്ചു നല്‍കാതിരിക്കുക. 

രണ്ട്...

 ചെവിയില്‍ അധികം കാറ്റും തണുപ്പും ഏല്‍ക്കാതെ മഫ്‌ളര്‍ ഉപയോഗിക്കുക. രാത്രിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സോക്‌സും ഗ്ലൗസും ഉപയോഗിക്കാം. 

മൂന്ന്...

യാത്രയില്‍ ഛര്‍ദിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കായി പ്ലാസ്റ്റിക് കവര്‍, ന്യൂസ് പേപ്പര്‍ എന്നിവ കരുതുക. ഒരു നാരങ്ങ മണക്കാന്‍ കൈയില്‍ കൊടുക്കുന്നതും നല്ലതാണ്. യാത്ര തുടരുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ഛര്‍ദി തടയുന്നതിനുള്ള മരുന്ന് കെടുക്കുന്നത് ഗുണം ചെയ്യും. 

നാല്...

അത്യാവശ്യം മരുന്നുകള്‍ കുഞ്ഞുങ്ങള്‍ക്കായി കരുതേണ്ടതാണ്. പാരസെറ്റാമോള്‍, ജലദോഷത്തിനുള്ള മരുന്ന്, വയറുവേദനയ്ക്കുള്ള മരുന്ന്. തുടങ്ങി അത്യാവശ്യം വരുന്ന മരുന്നുകള്‍ കൈയ്യില്‍ കരുതണം. പനി കൂടി ഫിറ്റ്‌സ് വരുന്ന കുട്ടികള്‍ക്ക് ഫിറ്റ്‌സ് വരാതിരിക്കാന്‍ കൊടുക്കുന്ന മരുന്ന് സൂക്ഷിക്കേണ്ടതാണ്. ആസ്മ, അലര്‍ജി,  ശ്വാസം മുട്ടല്‍ തുടങ്ങിയവയ്ക്ക് സ്ഥിരമായി ഇന്‍ഹലര്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങള്‍ യാത്രയിലും അത് ഉപയോഗിക്കേണ്ടതാണ്. ഒ.ആര്‍.എസ് ലായനി കൈയ്യില്‍ കരുതുന്നത് നല്ലതാണ്.

അഞ്ച്...

  യാത്രാ സമയങ്ങളില്‍ കുട്ടികള്‍ക്ക് മലമൂത്ര വിസര്‍ജനത്തിന് അവസരം കൊടുക്കുക. ഡയപ്പര്‍ ഉപയോഗിക്കുന്ന കുട്ടികളുടെ ഡയപ്പര്‍ ഇടയ്ക്ക് മാറ്റി പുതിയത് ഉപയോഗിക്കേണ്ടതാണ്. 
 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ