പ്രായക്കൂടുതല്‍ മുഖത്ത് തോന്നിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ

Published : Jun 24, 2025, 08:11 PM IST
anti aging

Synopsis

പ്രായം കുറയ്ക്കാന്‍ പറ്റില്ലെങ്കിലും പ്രായക്കൂടുതല്‍ മുഖത്ത് തോന്നിക്കുന്നത് കുറയ്ക്കാന്‍ ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

പ്രായം കുറയ്ക്കാന്‍ പറ്റില്ലെങ്കിലും പ്രായക്കൂടുതല്‍ മുഖത്ത് തോന്നിക്കുന്നത് കുറയ്ക്കാന്‍ ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മതിയാകും. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ പ്രായക്കൂടുതല്‍ മുഖത്ത് തോന്നിക്കാതിരിക്കാന്‍ സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

2. ആരോഗ്യകരമായ ഭക്ഷണം

വിറ്റാമിന്‍ സി, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

3. എണ്ണ, പഞ്ചസാര ഒഴിവാക്കുക

എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ഇവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

4. വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നത് ചർമ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

5. വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക

വെയില്‍ കൊള്ളുന്നത് ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും. അതിനാല്‍ പരമാവധി വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. അതുപോലെ പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്.

6. പുകവലി ഒഴിവാക്കുക

പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി ഒഴിവാക്കുക.

7. വ്യായാമം

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

8. ഉറക്കം

തുടർച്ചയായ ഉറക്കക്കുറവ്​ മുഖത്ത് പ്രായക്കൂടുതൽ തോന്നാന്‍ കാരണമാകും. അതിനാല്‍ രാത്രി 7 മുതല്‍ 9 മണിക്കൂർ വരെ ഉറങ്ങാന്‍ ശ്രമിക്കണം.

 

PREV
Read more Articles on
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്