ഓറഞ്ച് പട്ടുസാരിയില്‍ ഹെയ്ദി സാദിയ; ഒരുക്കിയത് രഞ്ജു രഞ്ജിമാര്‍

Published : Jan 26, 2020, 05:32 PM ISTUpdated : Jan 26, 2020, 05:41 PM IST
ഓറഞ്ച് പട്ടുസാരിയില്‍ ഹെയ്ദി സാദിയ; ഒരുക്കിയത് രഞ്ജു രഞ്ജിമാര്‍

Synopsis

ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയുടെ വിവാഹമായിരുന്നു ഇന്ന്.  ട്രാന്‍സ്‍മാനായ അഥര്‍വ് ആണ് ഹെയ്ദിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 

ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയുടെ വിവാഹമായിരുന്നു ഇന്ന്.  ട്രാന്‍സ്‍മാനായ അഥര്‍വ് ആണ് ഹെയ്ദിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഓറഞ്ച് നിറത്തിലുള്ള പട്ടുസാരിയിലാണ് ഹെയ്‌ദി വിവാഹ വേദിയിലെത്തിത്. ഹെയ്‌ദിയെ ഒരുക്കിയത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ്.

രഞ്ജുവിന്‍റെ വളർത്തു മകള്‍ കൂടിയാണ് ഹെയ്ദി. രഞ്ജു തന്നെ ചിത്രങ്ങള്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ഹെയ്ദിയുടെ വസ്ത്രത്തിനും ആഭരണങ്ങള്‍ക്കും ചേർന്ന മേക്കപ്പാണ് ചെയ്തിരിക്കുന്നത്. 

 

ഇരുവരുടെയും വീട്ടുകാർ ചേർന്നാണ് വിവാഹം ഉറപ്പിച്ചത്. വിവാഹനിശ്ചയത്തിന് ശേഷമാണ് പ്രണയിക്കാൻ തുടങ്ങിയതെന്നും ഹെയ്ദി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീട്ടിൽ വന്ന് പെണ്ണ് കണ്ടതിന് ശേഷമാണ് വിവാഹം ഉറപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിൽ പഠിക്കുന്ന സമയത്താണ് വിവാഹാലോചനയുമായി അഥർവ് വീട്ടിലെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹനിശ്ചയം നടന്നത്. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റാണ് ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥര്‍വ്.  

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ