ഈ മൂന്ന് ഫേസ് പാക്കുകൾ ഒന്ന് ചെയ്ത് നോക്കൂ, മുഖത്തെ ചുളിവുകൾ അകറ്റാം

Web Desk   | others
Published : Jan 01, 2020, 11:38 PM ISTUpdated : Jan 01, 2020, 11:46 PM IST
ഈ മൂന്ന് ഫേസ് പാക്കുകൾ ഒന്ന് ചെയ്ത് നോക്കൂ, മുഖത്തെ ചുളിവുകൾ അകറ്റാം

Synopsis

 വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം മാറാൻ സഹായിക്കുന്ന മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യാറുണ്ടാകുമല്ലോ. ഇനി മുതൽ ഫേഷ്യൽ വീട്ടിലിരുന്ന് തന്നെ ചെയ്യാം. വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം മാറാൻ സഹായിക്കുന്ന മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

ഹണി ഫേസ് പാക്ക്....

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മഞ്ഞളും തേനും കൊണ്ടുള്ള ഫേസ് പാക്ക്. രണ്ട് ടീസ്പൂൺ തേനും അരടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ പാലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക. മിശ്രിതം സെറ്റായി കഴിഞ്ഞാൽ മുഖത്തിടാം. 15 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസം ഈ പാക്ക് പുരട്ടാവുന്നത്.

കുക്കുമ്പർ ഫേസ് പാക്ക്...

കണ്ണിന് തണുപ്പ് കിട്ടാൻ വെള്ളരിക്ക കണ്ണിൽവയ്ക്കാറുണ്ട്. മുഖക്കുരു മാറാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും അരടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക. അരമണിക്കൂർ മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം. 

ഓറഞ്ച് ഫേസ് പാക്ക്...

വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലിയാണ് ഫേസ് പാക്കിനായി പ്രധാനമായി ഉപയോഗിക്കുന്നത്. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡറാക്കിയെടുക്കുക. പൗഡറിലേക്ക് ഒരു സ്പൂണ്‍ തേനും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ പാക്ക് 15 മിനിറ്റെങ്കിലും മുഖത്തിട്ട് മസാജ് ചെയ്യുക. അരമണിക്കൂര്‍ മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം.


 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'