സുന്ദരമായ ചര്‍മ്മത്തിനായി പരീക്ഷിക്കാം തേന്‍ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

By Web TeamFirst Published Jul 31, 2021, 10:33 PM IST
Highlights

സ്വാഭാവികമായും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിട്ടുള്ളതാണ് തേന്‍. മുഖക്കുരുവിനെ പ്രതിരോധിക്കാനും ചര്‍മ്മം മൃദുലമാകാനും ചർമ്മത്തിന് തിളക്കം നൽകാനും തേൻ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാം.

തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി ബ്യൂട്ടിപാർലറുകളിലേക്ക് പോകുന്നവരാണ് പലരും. എന്നാല്‍ നല്ല ചര്‍മ്മത്തിനും  മുഖം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന നിരവധി നാട്ടുവഴികൾ ഉണ്ട്.

സ്വാഭാവികമായും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിട്ടുള്ളതാണ് തേന്‍. മുഖക്കുരുവിനെ പ്രതിരോധിക്കാനും ചര്‍മ്മം മൃദുലമാകാനും ചർമ്മത്തിന് തിളക്കം നൽകാനും തേൻ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. പ്രകൃതിദത്തമായതിനാൽ തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ക്ക് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന തേന്‍‌ ഫേസ് പാക്കുകള്‍ പരിചയപ്പെടാം. 

ഒന്ന്...

രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് നാല് ടീസ്പൂണ്‍ തൈര് ചേർത്തു നന്നായിളക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി  15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ അഴുക്ക് അകറ്റാനും മുഖകാന്തി വർധിപ്പിക്കാനും ഈ പാക്ക് സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം. ചർമ്മത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും ഇത് സഹായിക്കും. 

മൂന്ന്...

ഒരു ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മത്തിന്  തിളക്കം നൽകാന്‍ ഈ പാക്ക് സഹായിക്കും. 

 

നാല്...

ഒരു സ്പൂണ്‍ തേന്‍, അരസ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തക്കാളി നീര്, അര സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും. 

അഞ്ച്...

രണ്ട് ടീസ്പൂണ്‍ തേനും ഒരു പഴവും എടുക്കുക. പഴം നന്നായുടച്ചു തേനിൽ ചേർത്ത് നല്ല കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

Also Read: മുഖത്തെ ചുളിവുകള്‍ മാറാന്‍ സ്പൂണ്‍ മസാജ്; വീഡിയോയുമായി ലക്ഷ്മി നായർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!