മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ പരീക്ഷിക്കേണ്ട വഴികള്‍

Published : Feb 28, 2025, 04:22 PM ISTUpdated : Feb 28, 2025, 04:59 PM IST
മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ പരീക്ഷിക്കേണ്ട വഴികള്‍

Synopsis

പ്രായം കൂടാതെ, നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവയും ചുളിവുകൾക്ക് കാരണമാകും.

പ്രായമാകുമ്പോൾ, ചർമ്മത്തിന് കൊളാജൻ, ദൃഢത എന്നിവ നഷ്ടപ്പെടുകയും മുഖത്ത് ചുളിവുകളും വരകളും ഉണ്ടാവുകയും ചെയ്യും. പ്രായം കൂടാതെ, നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവയും ചുളിവുകൾക്ക് കാരണമാകും. മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. കറ്റാർവാഴ

കറ്റാർവാഴ ജെല്‍ പുരട്ടുന്നത് ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തില്‍ ജലാംശം നൽകുകയും ചെയ്യും. ഇത് ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. 

2. തൈര്

മുഖത്ത് തൈര് ഉപയോഗിക്കുന്നതും ചര്‍മ്മത്തില്‍ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൈരിലെ ലാക്റ്റിക് ആസിഡിന്‍റെ ഉള്ളടക്കം മുഖത്തെ ചുളിവുകള്‍, കറുത്ത പാടുകൾ, പിഗ്മെന്‍റേഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. 

3. ബനാന മാസ്ക്

വാഴപ്പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതും ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. മോയ്സ്ചറൈസിംഗ് ഗുണങ്ങളും ഇവയ്ക്കുണ്ട്. 

4. മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയ്ക്ക് ചർമ്മത്തിന്‍റെ ദൃഢത വര്‍ധിപ്പിക്കാനും നേർത്ത വരകളെ കുറയ്ക്കാനുമുള്ള കഴിവുണ്ട്. അതിനാല്‍ മുഖത്ത് മുട്ടയുടെ വെള്ള പുരട്ടാം.  

5. വെളിച്ചെണ്ണ

വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പം നിലനിർത്താന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 

6. വിറ്റാമിൻ സി

വിറ്റാമിൻ സി കൊളാജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിനാല്‍ വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നേർത്ത വരകളും ചുളിവുകളും മാറ്റാന്‍ ഗുണം ചെയ്യും. 

Also read: ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ