മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പതിവായി ഉപയോഗിക്കേണ്ട ഫേസ് പാക്കുകള്‍...

Published : Aug 09, 2023, 07:46 PM IST
 മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പതിവായി ഉപയോഗിക്കേണ്ട ഫേസ് പാക്കുകള്‍...

Synopsis

മുഖത്തെ കറുത്ത പാടുകളാണ് ചിലരെ  അലട്ടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. 

മുഖത്തെ ചെറിയ പാടുകള്‍ പോലും ചിലരെ ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ ഇത്തരം കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 - 20 മിനിറ്റിന് ശേഷം കഴുകി കളയാം.  ഒരു ആഴ്ച ഈ പാക്ക് പതിവായി ഉപയോഗിക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും. 

രണ്ട്... 

ഒരു ടേബിള്‍ സ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട്  ടേബിള്‍ സ്പൂണ്‍   വെള്ളരിക്ക നീരും നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇതും മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. 

നാല്...

ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: ഗ്യാസ് മൂലം വയര്‍ അസ്വസ്ഥമോ? ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ