ലൈം ഗ്രീനില്‍ സ്റ്റൈലിഷ് ലുക്കില്‍ ഹണി റോസ്; ചിത്രങ്ങള്‍ വൈറല്‍

Published : Jul 10, 2023, 06:46 PM IST
 ലൈം ഗ്രീനില്‍ സ്റ്റൈലിഷ് ലുക്കില്‍ ഹണി റോസ്; ചിത്രങ്ങള്‍ വൈറല്‍

Synopsis

മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ്  ഹണി റോസ്. 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. 'ബോയ് ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ്  ഹണി റോസ്. 

സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. 

 

ലൈം ഗ്രീന്‍ നിറത്തിലുള്ള ജംപ്സ്യൂട്ടിലാണ് ഇത്തവണ ഹണി റോസ് തിളങ്ങിയത്. പിങ്ക് നിറത്തിലുള്ള ഹീൽസാണ് ഇതിനൊപ്പം താരം പെയർ ചെയ്തത്. സിമ്പിൾ ഹാങ്ങിങ്ങ് കമ്മലും മോതിരവും മാത്രമാണ് ആക്സസറീസ്. മിനിമൽ മേക്കപ്പാണ് താരം ചെയ്തത്. ഒരു ഷോപ്പിന്‍റെ ഉത്ഘാടനത്തിന് എത്തിയതാണ് ഹണി. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും ഹണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ