
കൊറോണ വെെറസിനിടയിലും ന്യൂ ഇയർ ആഘോഷിക്കാനുള്ള തിരക്കിലാണ് ലോകം. ശുഭ പ്രതീക്ഷയോടു കൂടിയാണ് പുതിയ വർഷത്തെ നാം വരവേൽക്കുന്നത്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വളരെ സുരക്ഷിതമായി തന്നെ പുതുവർഷം ആഘോഷിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.
സുരക്ഷിതമായ ഒരിടത്തായിരിക്കണം ന്യൂ ഇയർ ആഘോഷിക്കാൻ. ഏറ്റവും സേഫ് ആയ ഇടം ഏതെന്ന് ചോദിച്ചാൽ വീട് എന്ന മറുപടി തന്നെയാകും ലഭിക്കുക. അതിനാൽ വീട്ടിൽ തന്നെയാകട്ടെ ഇത്തവണത്തെ ആഘോഷം, നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം. വീട്ടിൽ എങ്ങനെ കളർ ഫുള്ളായി ന്യൂ ഇയർ ആഘോഷിക്കാമെന്നറിയാം. പുതുവർഷം മനോഹരമാക്കാനുള്ള ചില ആശയങ്ങളിതാ...
ഒന്ന്...
ഡിസംബർ 31 രാത്രി 12 അടിക്കുമ്പോൾ പുതിയ വർഷത്തിലേക്ക് നമ്മൾ കാൽ വയ്ക്കുകയാണ്. അത് വളരെ മനോഹരമായ നൃത്ത ചുവടുകളോടെ ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം മനോഹരമായ സംഗീതത്തോടൊപ്പം ചുവട് വച്ച് തന്നെ 2022നെ സ്വീകരിക്കാം.
രണ്ട്...
നിങ്ങളുടെ വീട്ടിലേക്ക് വളരെ അടുത്ത സുഹൃത്തുക്കളെ മാത്രം ക്ഷണിക്കുക. കഴിയുമെങ്കിൽ എല്ലാവരും ഒരേ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുകയും ചെയ്യാം.
മൂന്ന്...
കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടൊപ്പം ഇരുന്ന് നല്ലൊരു ഡിന്നർ ഒരുമിച്ച് പാകം ചെയ്ത് കഴിക്കാം. ഇത് രസകരമായ ഒരു അനുഭവം കൂടിയാകും.
നാല്...
രാത്രി 12 മണിയാകുമ്പോൾ വെളിച്ചം അണച്ച് വ്യത്യസ്ത നിറങ്ങളിലുള്ള മെഴുകുതിരികൾ തെളിയിച്ച് പുതു വർഷത്തെ വരവേൽക്കാവുന്നതാണ്.
അഞ്ച്...
നിങ്ങൾ ആർക്കെങ്കിലും ഒരു സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നേരിട്ട് നൽകാതെ വീട്ടിൽ എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കുക. ചില സൂചനകൾ മാത്രം നൽകി കൊണ്ട് അവ അവരുടെ കൈകളിൽ എത്തിക്കാം.
ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ ക്വാറന്‍റീന്‍ കാലാവധി കുറച്ച് സിഡിസി