‌ഈച്ചശല്യം ഇനി ഉണ്ടാകില്ല, ഇതാ 5 വഴികള്‍

By Web TeamFirst Published Aug 3, 2019, 7:59 PM IST
Highlights

ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. ഇച്ചയെ തുരത്താൻ ഇതാ ചില എളുപ്പ വഴികൾ... 

ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. ഈച്ചയെ തുരത്താൻ പലതരത്തിലുള്ള സ്‌പ്രേയും മറ്റ് ഉല്‍പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. എന്നാൽ അത് ഉപയോ​ഗിച്ചിട്ടും ഇതിന് ഒരു പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരാണ് അധികവും. ഇച്ചയെ തുരത്താൻ ഇതാ ചില എളുപ്പ വഴികൾ... 

ഒന്ന്...

വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച്‌ മണിക്കൂറുകള്‍ക്കുശേഷം കുറച്ച്‌ ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച്‌ ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഈച്ചയെ അകറ്റാൻ ഇത് നല്ലൊരു മാർ​ഗമാണ്.

രണ്ട്...

1/2 കപ്പ് വെജിറ്റബിൾ ഓയില്‍, 1/2 കപ്പ് ഷാംപൂ, 1/2 കപ്പ് വിനാഗിരി, 50 ഗ്രാം ബേക്കിങ് സോഡ എന്നിവ നന്നായി മിക്‌സ് ചെയ്ത് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ ഈച്ചശല്യം അകറ്റാം.
 
മൂന്ന്....

അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് ഈച്ചയെ ആകര്‍ഷിക്കുന്നത്. വേസ്റ്റിനു മുകളിലായി ഡറ്റോൾ തളിക്കുന്നത്  ഈച്ചയെ അകറ്റാം.

നാല്...

ഈച്ചകളെ തുരത്താന്‍ മികച്ച ഒരു വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുമ്പോഴുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.

അഞ്ച്...

ഈച്ചയെ അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി. ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടിൽ തളിച്ചാൽ ഈച്ചയെ എളുപ്പം ഓടിക്കാം. 
 

click me!