മുഖത്തെ ചുളിവുകളും പാടുകളും മാറാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍...

By Web TeamFirst Published Feb 8, 2021, 10:09 PM IST
Highlights

ചർമ്മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ അടുക്കളയിൽ തന്നെയുണ്ട് ചില വഴികള്‍. 

പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താല്‍ മാത്രം മതി. 

ചർമ്മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ അടുക്കളയിൽ തന്നെയുണ്ട് ചില വഴികള്‍. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി മുഖം നല്ലതു പോലെ തണുത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം കുറച്ചു വെളിച്ചെണ്ണ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ശേഷം നല്ലതു പോലെ മസാജ് ചെയ്യാം. രാവിലെ മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

രണ്ട്...

കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മസംരക്ഷണത്തിനും മയണൈസ് ഉപയോഗിക്കാം. മുട്ടയുടെ വെള്ള അടങ്ങിയിരിക്കുന്ന മയണൈസ് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  സഹായിക്കും. സൂര്യതാപത്തില്‍ നിന്നും ഇവ സംരക്ഷിക്കുകയും ചെയ്യും. ചുളിവുകള്‍ അകറ്റാന്‍  മയണൈസ് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

കോഫിയും ചർമ്മസംരക്ഷണത്തിന് നല്ലതാണ്. മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫി സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ്. ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും. ഇതിനായി 15 മുതല്‍ 20 മിനിറ്റ് വരെ നാരങ്ങാനീര് മുഖത്ത് ഇടാം. 

അഞ്ച്...

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴയുടെ നീര്. മുഖത്തെ നിറവ്യത്യാസമുള്ള സ്ഥലങ്ങളിൽ കറ്റാർവാഴ ജെല്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

ആറ്...

ചര്‍മ്മ സംരക്ഷണത്തിൽ തൈരിനുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ലല്ലോ?  കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് തൈര് സഹായിക്കും. ഇതിനായി തൈര് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

ഏഴ്...

ചര്‍മ്മ സംരക്ഷണത്തിൽ ഗ്രീൻ ടീയുടെ സ്ഥാനവും മുന്നിലാണ്.  ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ചര്‍മ്മത്തിലെ ചുളിവുകൾ അകറ്റാന്‍ സഹായിക്കും. ഇതിനായി ചൂടുവെള്ളത്തിലിട്ട ഗ്രീന്‍ ടീ ബാഗ് എടുക്കുക. ശേഷം അത് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. തണുത്തതിന് ശേഷം അത് കണ്ണിന് മുകളില്‍ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞ് അവ നീക്കം ചെയ്യാം. കണ്ണിന് ചുറ്റുമുള്ള വളയങ്ങളും മറ്റും പോകാനും ഇത് സഹായിക്കും. 

Also Read: ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ ഗ്ലിസറിൻ ഇങ്ങനെ ഉപയോഗിക്കാം...

click me!