ഇവ ഉപയോഗിച്ചാല്‍ മതി, മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം...

By Web TeamFirst Published Dec 2, 2022, 12:47 PM IST
Highlights

ചിലരില്‍ മുഖക്കുരു  മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

മുഖത്തെ കറുത്തപാടുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്.  ചിലരില്‍ മുഖക്കുരു  മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനു സഹായിക്കും.

രണ്ട്...

പപ്പായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വിറ്റാമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖകാന്തി കൂട്ടാനും  പപ്പായ സഹായിക്കും. ഇതിനായി ആദ്യം ഒരു പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്...

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്...

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും.

അഞ്ച്...

ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂൺ കടലമാവും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. 

Also Read: വയര്‍ കുറയ്ക്കാനായി മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ പഴങ്ങള്‍...

click me!