മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

By Web TeamFirst Published Oct 15, 2021, 3:30 PM IST
Highlights

മുഖക്കുരു പോയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. 

മുഖക്കുരുവും മുഖക്കുരുവിന്‍റെ പാടുകളുമാണ് (acne scars) പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. മുഖക്കുരു (acne) പോയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് (black scars) അധികമാവുകയും ചെയ്യും. 

ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ  കറുത്ത പാടുകൾ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഒരു ടീസ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ഇത് ആ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റ് വയ്ക്കുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യാം. മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍ മാറാന്‍ ഇത് സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം. 

മൂന്ന്...

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും. 

നാല്...

കറ്റാർവാഴ ചര്‍മ്മസംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

വെള്ളരിക്ക അരച്ചത് അരക്കപ്പ്, കാല്‍ കപ്പ് തൈര് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

Also Read: ഡയറ്റില്‍ ഉള്‍പ്പെടുത്താം പോഷകങ്ങള്‍ അടങ്ങിയ ഈ വിത്തുകള്‍; അറിയാം ഗുണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!