
'മനുഷ്യൻ്റെ ഓർമ്മകളിൽ ഏറ്റവും കൂടുതൽ കാലം തങ്ങിനിൽക്കുന്നത് ഗന്ധങ്ങളാണ്.' ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പോസിറ്റീവ് വൈബ് നിലനിർത്താനും പെർഫ്യൂമുകൾക്ക് വലിയ പങ്കുണ്ട്. പലപ്പോഴും വിലകൂടിയ പെർഫ്യൂമുകൾ വാങ്ങി ഉപയോഗിച്ചാലും കുറച്ചു കഴിയുമ്പോൾ മണം നഷ്ടപ്പെടുന്നു എന്ന പരാതി പലർക്കുമുണ്ട്. ഇത് പെർഫ്യൂമിൻ്റെ കുഴപ്പമല്ല, മറിച്ച് അത് ഉപയോഗിക്കുന്ന രീതിയിലെ പിഴവാണ്.
പെർഫ്യൂമിൻ്റെ സുഗന്ധം ദീർഘനേരം നിലനിൽക്കാൻ ശരീരത്തിലെ 'പൾസ് പോയിന്റുകളിൽ' വേണം സ്പ്രേ ചെയ്യാൻ. ശരീരത്തിലെ രക്തചംക്രമണം കൂടുതലുള്ള, ചൂട് അനുഭവപ്പെടുന്ന ഈ ഭാഗങ്ങളിൽ പെർഫ്യൂം ഉപയോഗിച്ചാൽ അത് കൂടുതൽ വേഗത്തിൽ വായുവിൽ പടരും.
1. കൈത്തണ്ടകൾ തമ്മിൽ തിരുമ്മരുത് : പലരും പെർഫ്യൂം അടിച്ച ശേഷം കൈത്തണ്ടകൾ തമ്മിൽ അമർത്തി തിരുമ്മാറുണ്ട്. ഇത് പെർഫ്യൂമിലെ മോളിക്യൂളുകളെ നശിപ്പിക്കുകയും മണം പെട്ടെന്ന് നഷ്ടമാകാൻ കാരണമാവുകയും ചെയ്യും. സ്പ്രേ ചെയ്ത ശേഷം അത് സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.
2. ചർമ്മം മോയ്സ്ചറൈസ് ചെയ്യുക : ഡ്രൈ ആയ ചർമ്മത്തേക്കാൾ ഓയിലി ആയ ചർമ്മത്തിലാണ് സുഗന്ധം കൂടുതൽ നേരം നിൽക്കുക. അതുകൊണ്ട് പെർഫ്യൂം ഉപയോഗിക്കുന്നതിന് മുൻപ് മണമില്ലാത്ത മോയ്സ്ചറൈസറോ വാസിലിനോ പുരട്ടുന്നത് ഗുണകരമാണ്.
3. വസ്ത്രത്തിലല്ല, ചർമ്മത്തിൽ സ്പ്രേ ചെയ്യുക: പെർഫ്യൂം വസ്ത്രത്തിൽ സ്പ്രേ ചെയ്യുന്നത് വഴി ചിലപ്പോൾ തുണിയിൽ കറകൾ വീഴാൻ സാധ്യതയുണ്ട്. കൂടാതെ ശരീരത്തിലെ ചൂടുമായി ചേരുമ്പോഴാണ് പെർഫ്യൂമിന് അതിൻ്റെ യഥാർത്ഥ ഗുണം ലഭിക്കുന്നത്.
4. ദൂരം പാലിക്കുക: ശരീരത്തിൽ നിന്ന് കുറഞ്ഞത് 5-7 ഇഞ്ച് അകലത്തിൽ പിടിച്ചു വേണം പെർഫ്യൂം സ്പ്രേ ചെയ്യാൻ. ഇത് സുഗന്ധം കൃത്യമായി ശരീരത്തിൽ വ്യാപിക്കാൻ സഹായിക്കും.
പെർഫ്യൂമുകൾ പ്രധാനമായും മൂന്ന് നോട്ടുകൾ ചേർന്നതാണ്:
വാങ്ങുന്നതിന് മുൻപ് പെർഫ്യൂം സ്പ്രേ ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് അതിൻ്റെ മണം എങ്ങനെയാണെന്ന് പരിശോധിച്ച ശേഷം മാത്രം തിരഞ്ഞെടുക്കുക.
ബാത്ത്റൂമിലോ വെളിച്ചം നേരിട്ട് അടിക്കുന്ന ജനൽക്കലോ പെർഫ്യൂം വയ്ക്കരുത്. ചൂടും ഈർപ്പവും പെർഫ്യൂമിൻ്റെ ഗുണമേന്മ കുറയ്ക്കും. വീടിനുള്ളിലെ തണുപ്പുള്ളതും ഇരുട്ടുള്ളതുമായ സ്ഥലത്തോ ഡ്രോയറിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.