രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

By Web TeamFirst Published Apr 23, 2020, 1:45 PM IST
Highlights

കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുവാന്‍ ഏറ്റവും സഹായിക്കാനാവുക മാതാപിതാക്കള്‍ക്കാണ്. ഇത് അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്. സമയത്തോടൊപ്പം ക്ഷമയും ഇതിനാവശ്യമാണ്. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ന് ഏപ്രില്‍ 23. ലോക പുസ്‌തക ദിനം. കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. മൊബെെൽ ഫോൺ, കംമ്പ്യൂട്ടർ എന്നിവയുടെ അമിത ഉപയോ​ഗം കുട്ടികളിൽ വായന ശീലം കുറയുന്നതായാണ് കണ്ട് വരുന്നത്. വായനാശീലം മുതിര്‍ന്നവരെ പോലെ കുട്ടികളിലും ഉണ്ടാവേണ്ട കാര്യമാണ്. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. 

കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുവാന്‍ ഏറ്റവും സഹായിക്കാനാവുക മാതാപിതാക്കള്‍ക്കാണ്. ഇത് അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്. സമയത്തോടൊപ്പം ക്ഷമയും ഇതിനാവശ്യമാണ്. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ വായിക്കുക. കുഞ്ഞുങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിയാന്‍ ഇത് ഉപകരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉറക്കെ ഉച്ചരിക്കുക. കുട്ടിക്ക് വാക്കുകള്‍ എളുപ്പം മനസിലാക്കുവാന്‍ ഇത് സഹായിക്കും. 

ക്വാരന്റൈന്‍ ദിനങ്ങള്‍ വിരസമാക്കല്ലേ; നിങ്ങള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍....

രണ്ട്...

കുട്ടികള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പറയിപ്പിക്കുക. കഥകളും, ചിത്രങ്ങളുമൊക്കെ ഇഷ്പ്പെടാത്ത കുട്ടികളുണ്ടാകില്ല. അതിനാല്‍ അവര്‍ക്ക് കഥാ, കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കണം. തനിയെ വായിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ വായിച്ചുകൊടുക്കണം. ചിത്രങ്ങളുള്ള പുസ്തകങ്ങളാണ് കുട്ടികളുടെ ശ്രദ്ധ പതിയാന്‍ കൂടുതൽ നല്ലത്.

മൂന്ന്...

വായിക്കാന്‍ തുടങ്ങുന്ന കുട്ടിക്ക് വലിയ അക്ഷരങ്ങളില്‍ കുറച്ചുമാത്രം വാക്കുകളുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുക. ഒരുപാടു വരികളും ചെറിയ അക്ഷരങ്ങളുമുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ വായനാതാല്‍പര്യം കുറച്ചേക്കും.

ലോക് ഡൗണിൽ 'വായിച്ച് വളരാം', ഓരോ വീട്ടിലും പുസ്തകങ്ങളെത്തിച്ച് ഒരു കൂട്ടം ലൈബ്രറി പ്രവര്‍ത്തകര്‍...

നാല്...

കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ പുറത്ത് പോകുമ്പോൾ പരസ്യബോര്‍ഡുകളിലെ വാക്കുകളും അക്ഷരങ്ങളും അവരെ കൊണ്ട്  വായിപ്പിക്കുന്നത് അക്ഷരങ്ങളും, വാക്കുകളും മനസ്സില്‍ പതിയാന്‍ സഹായിക്കും.

അഞ്ച്...

ടെലിവിഷനില്‍ പഠനപരിപാടികൾ ധാരാളം ഉണ്ടല്ലോ. കുട്ടിയില്‍ അത് കാണാനുളള താല്‍പര്യം വളര്‍ത്തിയെടുക്കുക. ഇത് വാക്കുകളുമായി പരിചയപ്പെടാന്‍ കുട്ടിയെ സഹായിക്കും. കുട്ടിയെ ആഴ്ചയിൽ ഒരിക്കൽ ഒരു ലൈബ്രറിയിലേക്ക് കൊണ്ടുപോകുക. ഇത് കുട്ടികൾക്ക് പുസ്തകങ്ങളോട് കൂടുതൽ താൽപ്പര്യമുണ്ടാക്കുകയും മറ്റ് കുട്ടികൾ പുസ്തകം വായിക്കുന്നത് കണ്ട് നിങ്ങളുടെ കുട്ടിയ്ക്കും വായിക്കാൻ താൽപര്യം ഉണ്ടാവുകയും ചെയ്യും. 

click me!