ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന വമ്പനെ കണ്ടെത്താമോ? ചിത്രം പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ

Published : Dec 18, 2022, 05:37 PM IST
ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന വമ്പനെ കണ്ടെത്താമോ? ചിത്രം പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ

Synopsis

കാടും വന്യജീവികളുമെല്ലാം നമുക്കെല്ലാവർക്കും കൗതുകം നൽകുന്ന കാര്യമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ചത്. അദ്ദേഹം തന്നെ പകർത്തിയ ഒരു ചിത്രമാണിത്. കുറേയേറെ മരങ്ങളും വള്ളിപ്പടർപ്പുകളുമുള്ള ഒരു ചിത്രമാണിത്. 

പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പാമ്പിന്റെ വീഡിയോകൾ അതും പല തരത്തിലുള്ള പാമ്പുകളുടെ വീഡിയോ ഏറെ ചർച്ചയാകാറുണ്ട്.  പാമ്പ് എന്ന് കേൾക്കുമ്പോഴേ പേടിക്കുന്ന നമുക്ക് ചിലപ്പോൾ കണ്ടിരിക്കാൻ കഴിയാത്ത രീതിയിലുള്ള ഭീകര വീഡിയോയും സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കും. 

കാടും വന്യജീവികളുമെല്ലാം നമുക്കെല്ലാവർക്കും കൗതുകം നൽകുന്ന കാര്യമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ചത്. അദ്ദേഹം തന്നെ പകർത്തിയ ഒരു ചിത്രമാണിത്. കുറേയേറെ മരങ്ങളും വള്ളിപ്പടർപ്പുകളുമുള്ള ഒരു ചിത്രമാണിത്. 

ഇപ്പോൾ ആരാണ് സിംഹാസനത്തിൽ ഇരിക്കുന്നത്. നിങ്ങൾ എന്തെങ്കിലും കാണുന്നുണ്ടോ !...എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അദ്ദേഹം നൽകിയിരിക്കുന്നത്. എന്നാൽ ആദ്യ നോട്ടത്തിൽ അത്തരത്തിലൊരു ജീവിയേയും കണ്ടെത്താൻ സാധിച്ചെന്നു വരില്ല. സൂം ചെയ്ത് നോക്കിയിട്ടും ചിത്രത്തിലെ ജീവിയെ കാണാനാകുന്നില്ലെന്ന് പലരും കമന്റ് ചെയ്തു. 

ആരേയും കാണാൻ കഴിയുന്നില്ലെന്ന് പലരും കമന്റ് ചെയ്തതോടെ അദ്ദേഹം അടുത്ത ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. സൂചന ആവശ്യമാണെങ്കിൽ ഇതാ എന്ന കുറിപ്പോടെയാണ് ക്ലോസപ്പ് ചിത്രങ്ങൾ പങ്കുവച്ചത്. മരക്കുറ്റിയിലെ വള്ളിപ്പടർപ്പുകളുടെ മുകളിലായി ചുരുണ്ടു കൂടിയിരിക്കുന്ന പെരുമ്പാമ്പിനെ ചിത്രത്തിൽ കാണാം. ബർമീസ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണിത്. ഇത്ര മനോഹരമായ ചിത്രമെടുത്തതിന് നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിച്ചത്.

ഒരു മികച്ച ചിത്രമാണ്. ഈ കാഴ്ചയെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട്. ഈ ഫീൽഡ് ട്രിപ്പിന്റെ വിശദാംശങ്ങൾ പങ്കിടുക എന്നൊരാൾ കമന്റ് ചെയ്തു. പാമ്പ് എപ്പോൾ വേണമെങ്കിലും വീഴാമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.

PREV
click me!

Recommended Stories

ലോകം പതറുമ്പോഴും കുതിച്ച് ഇന്ത്യ: ആഗോള സിഇഒമാരുടെ പുതിയ 'ഹോട്ട് സ്‌പോട്ട്' ആയി ഇന്ത്യ
പഴം ഇനി വെറുമൊരു പഴമല്ല! ഇൻസ്റ്റാഗ്രാമിൽ ഹിറ്റായ 8 ജെൻ സി 'ബനാന' വെറൈറ്റികൾ!