അമിതവണ്ണത്തിന്‍റെ പേരില്‍ പ്രണയനൈരാശ്യം, ഒടുവില്‍ 50 കിലോ കുറച്ചു; സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'

Published : Jul 19, 2019, 12:30 PM ISTUpdated : Jul 19, 2019, 12:35 PM IST
അമിതവണ്ണത്തിന്‍റെ പേരില്‍ പ്രണയനൈരാശ്യം, ഒടുവില്‍ 50 കിലോ കുറച്ചു; സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'

Synopsis

തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവിടെയാണ് ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് പലരും ചിന്തിക്കുന്നത്. 

തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവിടെയാണ് ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് പലരും ചിന്തിക്കുന്നത്. കാരണം അത്രമാത്രം ആരോഗ്യ പ്രശ്നങ്ങളാണ് അമിതവണ്ണംമൂലം ഇന്ന് പലരും അനുഭവിക്കുന്നത്. 28കാരിയായ മിനി കൊറിന്‍റെ കഥ വേറെയാണ്.

മിനിയുടെ ജീവിതം പലര്‍ക്കും ഒരു പ്രചോദനമാണ്. 127 കിലോയായിരുന്നു മിനിയുടെ ശരീരഭാരം. അമിവണ്ണം മൂലം തന്‍റെ പ്രണയം പോലും ഒരാള്‍ നിരസിച്ചുവെന്ന് മിനി തുറന്നുപറയുന്നു. അത് വളരെ ഹൃദയഭേദകമായ നിമിഷമായിരുന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത് എന്നും മിനി പറയുന്നു. രണ്ട് വര്‍ഷം കൊണ്ട് 50 കിലോയാണ് മിനി കുറച്ചത്. 

ശരീരഭാരം കുറയ്ക്കാൻ  മിനി ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

രാവിലത്തെ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കിയുളള ഡയറ്റാണ് താന്‍ ചെയ്തുവന്നതെന്ന് മിനി പറയുന്നു. 

ഉച്ചഭക്ഷണം...

രണ്ട് ചപ്പാത്തിയും (അല്ലെങ്കില്‍ 60 ഗ്രാം ചോറ്) ഒരു ബൌള്‍ നിറയെ പച്ചക്കറിയുമാണ് ഉച്ചഭക്ഷണം. 

രാത്രിഭക്ഷണം...

രാത്രിയും രണ്ട് ചപ്പാത്തിയും ഒരു ബൌള്‍  പച്ചക്കറിയുമാണ് കഴിക്കുന്നത്. 

വ്യായാമം...

ദിവസവും രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യും. കൂടെ യോഗയും. 


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ