Viral : വിമാനത്തിനുള്ളില്‍ മുറുക്കി തുപ്പി യാത്രക്കാരന്‍; വെെറലായി ചിത്രം

Web Desk   | Asianet News
Published : May 29, 2022, 06:48 PM ISTUpdated : May 29, 2022, 06:53 PM IST
Viral :  വിമാനത്തിനുള്ളില്‍ മുറുക്കി തുപ്പി യാത്രക്കാരന്‍; വെെറലായി ചിത്രം

Synopsis

അവനീഷ് ശരണ്‍ ഐഎഎസ് ആണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. വിമാനത്തില്‍ വിന്‍ഡോ സീറ്റിന് അരികിലാണ് ഗുട്ട്ക മുറുക്കി തുപ്പിയിരിക്കുന്നത്. ആരോ അവരുടെ സംസ്‌കാരം അവിടെ ഉപേക്ഷിച്ച് പോയിരിക്കുന്നു... എന്ന് കുറിച്ച് കൊണ്ടാണ് അവനീഷ് ശരണ്‍ ചിത്രം പങ്കുവച്ചത്.

കൊവിഡ് എന്ന മഹാമാരി വ്യാപിച്ചതോടെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് കർശന നിർരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.എന്നാൽ ചില കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ,വിമാനത്തിൽ ഗുട്ട്ക മുറുക്കി തുപ്പിയതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

അവനീഷ് ശരൺ ഐഎഎസ് ആണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. 'വിമാനത്തിൽ വിൻഡോ സീറ്റിന് അരികിലാണ് ഗുട്ട്ക മുറുക്കി തുപ്പിയിരിക്കുന്നത്. ആരോ അവരുടെ സംസ്‌കാരം അവിടെ ഉപേക്ഷിച്ച് പോയിരിക്കുന്നു... ' - എന്ന് കുറിച്ച് കൊണ്ടാണ് അവനീഷ് ശരൺ ചിത്രം പങ്കുവച്ചത്.

ചിത്രം കണ്ട് രോഷകുലായിരിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇത് ചെയ്തവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന് എയർലൈൻസിനോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട്.

രക്താർബുദ സാധ്യത കുറയ്ക്കാൻ പരിമിതപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ

മറ്റു ചിലർ സംഭവത്തെ കളിയാക്കി പരിഹാസരൂപേണ പല കമന്റുകളുമിട്ടിട്ടുണ്ട്. സീറ്റ് നമ്പർ പരിശോധിച്ച് ആ യാത്രക്കാരന് വിമാന യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നാണ് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ