തടാകത്തിൽ കുടുങ്ങിയ മാനും കുഞ്ഞുങ്ങളും; രക്ഷപ്പെടുത്തിയത് ഇങ്ങനെ, വീഡിയോ കാണാം

Web Desk   | others
Published : Dec 23, 2019, 11:20 PM ISTUpdated : Dec 23, 2019, 11:33 PM IST
തടാകത്തിൽ കുടുങ്ങിയ മാനും കുഞ്ഞുങ്ങളും; രക്ഷപ്പെടുത്തിയത് ഇങ്ങനെ, വീഡിയോ കാണാം

Synopsis

 തടാകത്തിന്റെ നടുവില്‍ നിന്ന് പുറത്ത് കിടക്കാന്‍ കഴിയാതെ കഷ്ട്ടപ്പെടുന്ന മാനുകളെ ആദ്യം കണ്ടത് റയാന്‍ പീറ്റേഴ്‌സണ്‍ ആണ്.

കാനഡയിലെ മിക്ക തടാകങ്ങളും ഇപ്പോൾ  തണുപ്പില്‍ തണുത്തുറഞ്ഞ നിലയിലാണ്. ഒരു മാനും രണ്ട് കുഞ്ഞുങ്ങളുമാണ് തണുപ്പത്ത് തടാകത്തിൽ അകപ്പെട്ടത്. തടാകത്തിന്റെ നടുവില്‍ നിന്ന് പുറത്ത് കിടക്കാന്‍ കഴിയാതെ കഷ്ട്ടപ്പെടുന്ന മാനുകളെ ആദ്യം കണ്ടത് റയാന്‍ പീറ്റേഴ്‌സണ്‍ ആണ്.

 കാനഡയിലെ തെക്കന്‍ ഒന്റാറിയോയിലുള്ള ഒരു തടാകത്തിലാണ് സംഭവം നടന്നത്. തണുപ്പത്ത് മാനുകളുടെ ജീവൻ അപകടത്തിലാകുമെന്ന് റയാന്‍ മനസിലായി. അങ്ങനെ മാനുകളെ രക്ഷപ്പെടുത്താൻ തീരുമാനിച്ചു. തീരെ കനം കുറഞ്ഞ മഞ്ഞ് പാളികള്‍ ആയതിനാല്‍ മാനിനെ രക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. റയാന്‍ സ്‌കേറ്റിങ്ങിലൂടെ മാനുകളുടെ അടുത്തെത്തി അവയുടെ ശരീരത്തില്‍ കയറിട്ട് വലിച്ചാണ് കരയിലെത്തിച്ചത്.

മൂന്ന് മാനുകളും മഞ്ഞില്‍ കാലുറപ്പിച്ച് നിര്‍ത്താന്‍ പോലുമാകാതെ കിടക്കുന്ന നിലയിലായിരുന്നു. ആദ്യം മാനിനെയും പിന്നീട് കുട്ടികളേയും രക്ഷപ്പെടുത്തുകയായിരുന്നു. മാനുകളെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ 
ഇപ്പോൾ വെെറലായിരിക്കുന്നത്.

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?