'എല്ലാവരും ഇതുപോലെ ഒരുനാള്‍ മണ്ണിലലിയും'; ചിന്തിപ്പിക്കുന്ന വീഡിയോ...

By Web TeamFirst Published Feb 22, 2020, 4:32 PM IST
Highlights

ചത്തുകിടക്കുന്ന ഒരു കുറുക്കന്‍. അതിന്റെ ശരീരം, പുഴു വന്ന്, ക്രമേണ മണ്ണില്‍ അലിഞ്ഞുപോകുന്നതാണ് വീഡിയോയിലുള്ളത്. ദിവസങ്ങളോളം ആവശ്യമായി വരുന്ന ഒരു പ്രക്രിയ ആണിത്. എന്നാല്‍ സമയത്തെ ഗ്രാഫിക്‌സ് ഉപയോഗിച്ച് അതിവേഗത്തില്‍ ഓടിച്ചുവിട്ടാണ് വീഡിയോ ചെയ്തിട്ടുള്ളത്

ഒരേസമയം രസകരവും ചിന്തിപ്പിക്കുന്നതുമായ തരത്തിലുള്ള പല വീഡിയോകളും ചിത്രങ്ങളും പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വ്യക്തിയാണ് 'ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്' ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാന്‍. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ചൊരു വീഡിയോ അല്‍പം താത്വികമായി കൂടി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നായിരുന്നു. 

ചത്തുകിടക്കുന്ന ഒരു കുറുക്കന്‍. അതിന്റെ ശരീരം, പുഴു വന്ന്, ക്രമേണ മണ്ണില്‍ അലിഞ്ഞുപോകുന്നതാണ് വീഡിയോയിലുള്ളത്. ദിവസങ്ങളോളം ആവശ്യമായി വരുന്ന ഒരു പ്രക്രിയ ആണിത്. എന്നാല്‍ സമയത്തെ ഗ്രാഫിക്‌സ് ഉപയോഗിച്ച് അതിവേഗത്തില്‍ ഓടിച്ചുവിട്ടാണ് വീഡിയോ ചെയ്തിട്ടുള്ളത്. ഇത് യഥാര്‍ത്ഥ വീഡിയോ ആണോ, അതോ ഗ്രാഫിക്‌സ് മാത്രമാണോ എന്ന കാര്യത്തില്‍ കൃത്യതയല്ല. 

ഏതായാലും പര്‍വീണ്‍ ഈ വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന അടിക്കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്. മരിച്ചുകഴിഞ്ഞാല്‍ എല്ലാവരുടേയും അവസ്ഥ ഇതുതന്നെയാണ്. എല്ലാവരും ഒരുനാള്‍ മണ്ണില്‍ അലിഞ്ഞുപോകും. അതുകൊണ്ട് ഈ ഗോ എല്ലാം മാറ്റിവയ്ക്കാം. സ്‌നേഹിച്ചും ചിരിച്ചും കഴിയാം. എന്നായിരുന്നു പര്‍വീണിന്റെ വാചകങ്ങള്‍. മരണം എന്ന അനിവാര്യമായ മാറ്റത്തെ ഒരുനാള്‍ ശരീരത്തിന് നേരിട്ടേ പറ്റൂ. മനുഷ്യന്‍ ഉള്‍പ്പെടെ ഏത് ജീവിയാണെങ്കിലും മരണത്തിലും തുടര്‍ന്നുമുള്ള അവസ്ഥകള്‍ സമാനം തന്നെയെന്ന് പര്‍വീണ്‍ ഈ വീഡിയോയിലൂടെ ഓര്‍മ്മിപ്പിക്കുന്നു. 

വീഡിയോ കാണാം...

 

Everybody will become sand in the last. This timelapse will make you realise all are going to same fate. So leave ego aside, Love laugh and live. A must watch. Via WhatsApp. pic.twitter.com/6hgDQpWXuC

— Parveen Kaswan, IFS (@ParveenKaswan)
click me!