മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കറുത്ത പാടുകള്‍; പപ്പായ ഇങ്ങനെ ഉപയോഗിക്കൂ...

Published : Oct 14, 2023, 02:47 PM IST
 മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കറുത്ത പാടുകള്‍; പപ്പായ ഇങ്ങനെ ഉപയോഗിക്കൂ...

Synopsis

കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചുളിവുകളെ തടയാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് പപ്പായ.

ചര്‍മ്മ പ്രശ്നങ്ങള്‍ പല വിധമാണ്. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങി കരുവാളിപ്പ് വരെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചുളിവുകളെ തടയാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ആണ് ഇതിന് സഹായിക്കുന്നത്. 

പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് കുറച്ച് ഓറഞ്ച് നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പിനെ തടയാനും ചുളിവുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

രണ്ട്... 

പഴുത്ത പപ്പായ കഷ്ണങ്ങളാക്കി മുറിച്ച് ജ്യൂസാക്കി മാറ്റുക. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈരും തേനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറ്റാനും ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.  

മൂന്ന്...

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

നാല്... 

അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

അഞ്ച്...

അരക്കപ്പ് പപ്പായയും പകുതി പഴവും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും  ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട ഇങ്ങനെ ഉപയോഗിക്കൂ...

youtubevideo
 

PREV
Read more Articles on
click me!

Recommended Stories

ശമ്പളം മുഴുവൻ ഭക്ഷണത്തിന് ചെലവാകുന്നോ? പണം ലാഭിക്കാൻ ഈ ടിപ്സുകൾ പരീക്ഷിക്കൂ
Valentine's Day 2026 : ഇന്ന് പ്രണയ ദിനം ; പ്രിയപ്പെട്ടവർക്ക് പ്രണയ സന്ദേശങ്ങൾ അയക്കാം