പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയില്‍

Published : Jan 02, 2020, 12:20 PM ISTUpdated : Jan 02, 2020, 03:50 PM IST
പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയില്‍

Synopsis

പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുക ഇന്ത്യയിലായിരിക്കുമെന്ന് യൂണിസെഫ് നേരത്തെ പറഞ്ഞിരുന്നു. 

യൂണിസെഫിന്‍റെ കണക്കുകൂട്ടലുകളെ ശരിവെച്ച് പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയില്‍. 2020 ജനുവരി ഒന്നിന് മാത്രം ഇന്ത്യയില്‍ ജനിച്ച കുട്ടികളുടെ എണ്ണം 67,385 ആണ്. 

 

ചൈനയില്‍ 46299,  നൈജീരിയയില്‍ 26039, പാകിസ്ഥാനില്‍ 16787 , ഇന്തോനേഷ്യയില്‍ 13020, യുഎസില്‍ 10452 നവജാതശിശുക്കളും പുതുവത്സരദിനത്തില്‍ ജനിച്ചു. പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുക ഇന്ത്യയിലായിരിക്കുമെന്ന് യൂണിസെഫ് നേരത്തെ പറഞ്ഞിരുന്നു.  17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നാണ് യൂണിസെഫ് പറഞ്ഞത്. 

ഫിജിയിലാകും 2020-ലെ ആദ്യ കുഞ്ഞ് ജനിക്കുക എന്നും യൂണിസെഫ് കണക്കുകൂട്ടിയിരിന്നു. പുതുവത്സരദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനം യൂണിസെഫ് ആഘോഷിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് ത്തരം കണക്കുകള്‍ യൂണിസെഫ് ശേഖരിക്കുന്നത്.  
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ