
ഇന്നും നമ്മുടെ നാട്ടിൽ സെക്സിനെ കുറിച്ച് പറയാൻ പലരും മടികാണിക്കുന്നു. സെക്സിനോടുള്ള താൽപര്യം കുറയുമ്പോൾ ദമ്പതികളിൽ പലപ്പോഴും പങ്കാളിക്കൊത്തുള്ള സമയങ്ങൾ പോലും ഇത്തരത്തിൽ ഒന്നും പറയാതെ വിരസമായി പോകാറുണ്ട്. ഇത് കുടുംബബന്ധങ്ങളെ പോലും താറുമാറാക്കും. ഇത്തരം പ്രശ്നങ്ങളെ എല്ലാം ഒഴിവാക്കാനും മറികടക്കാനുമായി ഒരു പുതിയ സംവിധാനം ഒരുക്കുകയാണ് രാജ്യത്തെ ഒരു സെക്സ് സ്റ്റാർട്ടപ്പ്.
മുംബൈയിൽ നിന്നുള്ള അനുഷ്ക സാഹിൽ ദമ്പതികളാണ് ഈ സെക്സ് സ്റ്റാർട്ടപ്പിന് പിന്നിൽ.'മൈ മ്യൂസ്' എന്ന പേരിൽ ആരംഭിച്ച ഇവരുടെ ബ്രാൻഡ് ഇന്ന് രാജ്യത്തെ 200 സിറ്റികളിലാണ് സെക്ഷ്വൽ വെൽനെസ് ഉത്പന്നങ്ങൾ വിൽക്കുന്നത്. സ്റ്റാർട്ടപ്പിന് ഇപ്പോൾ മികച്ച സ്വീകാര്യതയുണ്ട്. വിവിധ നഗരങ്ങളിൽ ദമ്പതികൾക്ക് കിടപ്പുമുറിയിലേക്ക് ആവശ്യമായ ഉത്പന്നങ്ങളും, ടോയിസും മനോഹരമായ മെഴുകുതിരികളും ഒക്കെ ഈ സ്റ്റാർട്ടപ്പ് ഒരുക്കുന്നു.
ഡേറ്റിങ് ആപ്പുകൾക്ക് ഡിമാൻഡ് ഏറിയതുപോലെ ഈ ബിസിനസും കൊവിഡ് കാലത്ത് കുതിച്ചുയർന്നു.കോർപ്പറേറ്റ് കമ്പനികളിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് ഇവർ സ്വന്തമായി ബിസിനസ്സ് എന്ന ആശയത്തിലേക്ക് ചുവട് വച്ചത്. ദീപാവലി കാലത്താണ് മൈ മ്യൂസിന്റെ ആദ്യത്തെ പരസ്യം ഫേസ്ബുക്കിൽ പങ്കുവച്ചത്. ദീപാവലിക്ക് കിടപ്പറയിലും വേണ്ടേ ആഘോഷം എന്ന പേരിൽ കമ്പനി പങ്ക് വച്ച പരസ്യം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.
Read more നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധം...