'കോണ്ടം' നല്ലതുതന്നെ; പക്ഷേ ഇഷ്ടമല്ലെങ്കില്‍ എന്തുചെയ്യും? സര്‍വ്വേ പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Aug 24, 2019, 10:17 PM IST
Highlights

'കോണ്ടം' നല്ലതാണ് എന്ന പരസ്യവാക്യം എല്ലാവരും കേട്ടിട്ടുണ്ടാകും. അതെ കോണ്ടം നല്ലതു തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്ക്  കോണ്ടം ഇഷ്ടമല്ലെന്നാണ് പുതിയൊരു സര്‍വ്വേ പറയുന്നത്. 

'കോണ്ടം' നല്ലതാണ് എന്ന പരസ്യവാക്യം എല്ലാവരും കേട്ടിട്ടുണ്ടാകും. അതെ കോണ്ടം നല്ലതു തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്ക്  കോണ്ടം ഇഷ്ടമല്ലെന്നാണ് പുതിയൊരു സര്‍വ്വേ പറയുന്നത്. അതിനര്‍ത്ഥം ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് ഇതിന്‍റെ ഉപയോഗത്തെ കുറിച്ച് അറിയില്ല എന്നല്ല, മറിച്ച് ഉപയോഗം ഇഷ്ടമല്ല എന്നുമാത്രം.

ലൈംഗിക സുരക്ഷയ്ക്ക് വേണ്ടിയാണ്  കോണ്ടം ഉപയോഗിക്കുന്നത് എന്നും ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഏറെ ബോധമുളളവര്‍ കൂടിയാണ് നമ്മള്‍. എങ്കിലും 94.4 ശതമാനം പുരുഷന്മാര്‍ക്കും കോണ്ടം ഉപയോഗിക്കാന്‍ ഇഷ്ടമല്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സർക്കാരിന്‍റെ  'നാഷണല്‍ ഫാമിലി ഹെല്‍ത്ത് സർവേ'യാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

'ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ 97.9 ശതമാനത്തിനും  'കോണ്ടം' ഉപയോഗിക്കുന്നതിന്‍റെ ആവശ്യകതയെ കുറിച്ചറിയാം. എന്നാല്‍ ഇന്ത്യയിലെ പുരുഷന്മാരില്‍ മഹാഭൂരിപക്ഷവും പുരുഷാധിപത്യവ്യവസ്ഥിയില്‍ നില്‍ക്കുന്നവരായതിനാല്‍, ആ മനോഭാവം അവരുടെ ലൈംഗികതയിലും പ്രതിഫലിക്കുകയാണ്. ഇതാണ് കോണ്ടം ഉപയോഗത്തോടും ഇവരില്‍ വിമുഖതയുണ്ടാകാന്‍ കാരണം. തത്വത്തിൽ അറിവുണ്ടെങ്കിലും അത് പ്രായോഗികജീവിതത്തിലേക്കെത്തിക്കാൻ അവർ താൽപര്യപ്പെടുന്നില്ല. പല തരം ഫ്ളേവറുകളിൽ കോണ്ടം വിപണിയിലെത്തിക്കാൻ വിവിധ ബ്രാൻഡുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം തന്ത്രങ്ങളൊന്നും ഇവിടെ വിലപ്പോകുന്നില്ലയെന്നതാണ് വസ്തുത'- സർവേ പറയുന്നു.

ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ലെന്നും, പ്രത്യുൽപാദനശേഷി മുന്നിട്ടുനിൽക്കുന്ന 49 വയസ് വരെയുള്ള കാലയളവിൽ പെട്ടവരാണ് ഇവരെന്നും സർവ്വേ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. എന്തിനധികം രാജ്യത്ത് കോണ്ടത്തിന്‍റെ പരസ്യങ്ങളുടെ എണ്ണത്തിൽ വരെ ഗണ്യമായ കുറവുണ്ടായതായും സർവ്വേ പ്രതിപാദിക്കുന്നുണ്ട്.

കോണ്ടം ഉപയോഗിക്കുന്നില്ലയെന്നത് ഇന്ത്യയിലെ ജനസംഖ്യാവർധനവിന് ഒരു വലിയ പരിധി വരെ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ വാദിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സർവ്വേ ഫലം വന്നിരിക്കുന്നത്.  2027 ആകുമ്പോഴേക്കും ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന കണക്ക് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടതും ഈ അടുത്ത കാലത്തെന്നത് ശ്രദ്ധേയം. 

click me!