'പലരും ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തയ്യാറാകുന്നില്ല'; സെക്‌സ് കോച്ച് പല്ലവി ബർൺവാൾ

By Web TeamFirst Published Jul 15, 2021, 3:56 PM IST
Highlights

ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ച് കുട്ടികളോട് സംസാരിക്കാൻ പല രക്ഷിതാക്കളും മടികാണിക്കുന്നുവെന്ന് പല്ലവി ബാർ‌വാൾ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ലെെം​ഗികതയെ കുറിച്ച് പറയാൻ ഇന്നും ആളുകൾ മടികാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തുറന്ന് സംസാരിക്കുകയാണ് സെക്‌സ് കോച്ച് പല്ലവി ബർൺവാൾ.

പല ഇന്ത്യൻ സ്കൂളുകളും ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല. ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ച് കുട്ടികളോട് സംസാരിക്കാൻ പല രക്ഷിതാക്കളും മടികാണിക്കുന്നുവെന്ന് പല്ലവി ബാർ‌വാൾ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാതാപിതാക്കൾ തമ്മിലുള്ള ബന്ധമാണ് ജീവിതത്തിൽ ആദ്യമായി സ്വാധീനിച്ചത്. കുട്ടിക്കാലം മുതൽ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.

എട്ട് വയസുള്ളപ്പോൾ കുടുംബത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുമ്പോഴൊക്കെ ബന്ധുക്കൾ പലതരത്തിലുള്ള  ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അച്ഛനും അമ്മയും ഒരു മുറിയിലാണോ കിടക്കുന്നത്. അവർ തമ്മിൽ വഴക്കിടുന്നത് കേൾക്കാറുണ്ടോ...ഇങ്ങനെ പല ചോദ്യങ്ങൾ. എന്നാൽ ഇതെല്ലാം കേട്ടപ്പോൾ തനിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്ന് പല്ലവി പറയുന്നു.

ബീഹാറിൽ ചെറിയൊരു ​ഗ്രാമത്തിലാണ് ജനിച്ച് വളർന്നത്. അവിടെ ആരും തന്നെ സെക്സിനെ കുറിച്ച് തുറന്ന് ചർച്ച ചെയ്തിരുന്നില്ല. മാതാപിതാക്കൾ കൈ പിടിക്കുകയോ കെട്ടിപിടിക്കുകയോ ചെയ്യുന്നതും കണ്ടിട്ടില്ലെന്ന് പല്ലവി പറഞ്ഞു. 

 

 

തനിക്ക് ലെെം​ഗികതയെ കുറിച്ച് തിരിച്ചറിവുണ്ടായത് 14ാം വയസിലായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞാൻ അച്ഛന്റെ അലമാരയിൽ ഒരു പുസ്തം തേടുന്നതിനിടെയാണ് ലെെം​ഗികതയെ കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകം കിട്ടുന്നത്. അപ്പോൾ മുതലാണ് ലെെം​ഗികത എന്ന വാക്കിനെ കുറിച്ച് അറിഞ്ഞ് തുടങ്ങിയത്.

ഇന്ത്യയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല . 2018 വരെ ഇന്ത്യയിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്കൂളുകൾക്കായി ലൈംഗിക വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ പകുതിയിലധികം പെൺകുട്ടികൾക്കും ആർത്തവത്തെക്കുറിച്ചോ അതിന് കാരണത്തെ കുറിച്ചോ ഇപ്പോഴും അറിവില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നതായി പല്ലവി ബാർ‌വാൾ പറഞ്ഞു.

മദ്യപിക്കുന്നത് വണ്ണം കൂട്ടും; ആരോഗ്യകരമായി മദ്യപാനത്തെ കൈകാര്യം ചെയ്യാന്‍ മൂന്ന് മാര്‍ഗങ്ങള്‍...

click me!