ക്രിസ്മസ് നെയിൽ ആർട്ട് ചെയ്ത് ഇറാ ഖാന്‍; ചിത്രം വൈറല്‍

Published : Dec 22, 2022, 06:58 PM ISTUpdated : Dec 22, 2022, 10:33 PM IST
ക്രിസ്മസ് നെയിൽ ആർട്ട് ചെയ്ത് ഇറാ ഖാന്‍; ചിത്രം വൈറല്‍

Synopsis

നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് കമന്‍റുകളുമായി എത്തിയത്. മനോഹരം, ക്യൂട്ട് തുടങ്ങിയ കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ അധികം സജ്ജീവമാണ് ഇറ. 

തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കാന്‍ തയ്യാറായി കഴിഞ്ഞു. വീടുകളില്‍ ക്രിസ്മസ് ട്രീയും നക്ഷത്രവുമൊക്കയായി കളറാക്കിയിരിക്കുകയാണ് എല്ലാവരും. എന്നാല്‍ അക്കൂട്ടത്തില്‍ നഖങ്ങളില്‍ ചില ക്രിസ്മസ് പരീക്ഷണങ്ങള്‍ കൂടി ചെയ്യുകയാണ് ഫാഷന്‍ ലോകം. ക്രിസ്മസ് ട്രീയും, നക്ഷത്രവുമൊക്കെ നഖത്തിൽ കാണുന്നത് തന്നെ ഒരു രസമല്ലേ?

ഇപ്പോഴിതാ അത്തരത്തില്‍ ക്രിസ്മസ് തീമില്‍ നെയില്‍ ആര്‍ട്ട് ചെയ്ത തന്‍റെ കൈയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടനും സംവിധായകനുമായ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇറ ചിത്രങ്ങള്‍ പങ്കുവച്ചത്. ക്രിസ്മസ് ട്രീയും മറ്റുമൊക്കെയായി പച്ച, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ക്രിസ്മസ് നെയിൽ ആർട്ട് ചെയ്തിരിക്കുന്നത്. 

 

ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഇറ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് കമന്‍റുകളുമായി എത്തിയത്. മനോഹരം, ക്യൂട്ട് തുടങ്ങിയ കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ അധികം സജ്ജീവമാണ് ഇറ ഖാന്‍. 

വിഷാദ രോ​ഗത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് 25- കാരിയായ ഇറ. താന്‍ വിഷാദരോഗത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും എത്തരത്തിലാണ് വിഷാദത്തെ മറികടന്നത് എന്നുമെല്ലാം ഇറ  പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ പലപ്പോഴായി ഇറ നടത്തിയ തുറന്നുപറച്ചിലുകള്‍ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തുകയും ചെയ്തിരുന്നു. കൗമാരകാലത്ത് തന്നെ ലൈംഗികപീഡനത്തിന് ഇരയായിരുന്നുവെന്നും ഇറ പറഞ്ഞിട്ടുണ്ട്. വ്യക്ത ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും ഇറ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് കാമുകനുമായി ഇറയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

 

Also Read: ഇതിപ്പോള്‍ ക്രിസ്മസ് ട്രീയോ താടിയോ; യുവാവിന് ലോക റെക്കോര്‍ഡ്!


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ