ഔട്ട്ഫിറ്റിന് ചെരുപ്പ് മാച്ച് ആവാത്തതാണോ ഇപ്പോഴത്തെ ട്രെൻഡ്? ഇൻസ്റ്റഗ്രാമിൽ തരംഗമായി 'റോങ് ഷൂ തിയറി'

Published : Feb 20, 2026, 11:56 AM IST
shoe

Synopsis

ഫാഷൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം ഓടിയെത്തുന്ന ചിന്ത മാച്ചിങ് ആണ്. ഉടുപ്പിന്റെ അതേ കളറിലുള്ള ചെരുപ്പും ബാഗും വേണമെന്ന് വാശിപിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ആ പഴയ റൂൾസ് ഒക്കെ ഇപ്പോൾ കാറ്റിൽ പറത്തിയിരിക്കുകയാണ് ഫാഷൻ ഇൻഫ്ലുവൻസേഴ്സ്

ഫാഷൻ എന്ന് പറഞ്ഞാൽ പണ്ട് നമുക്ക് 'മാച്ചിങ്' ആയിരുന്നു. സാരിയാണെങ്കിലും ചുരിദാറാണെങ്കിലും അതിന്റെ അതേ നിറത്തിലുള്ള ചെരുപ്പ് തന്നെ വേണമെന്നത് നിർബന്ധമായിരുന്നു. എന്നാൽ ആ പഴയ റൂൾസ് ഒക്കെ ഇപ്പോൾ ഔട്ട് ഓഫ് ഡേറ്റ് ആയിക്കഴിഞ്ഞു. പകരം, വസ്ത്രത്തിന് ചേരാത്ത ഷൂസ് ധരിക്കുന്ന റോങ് ഷൂ തിയറിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ ഹോട്ട് ട്രെൻഡ്.

എന്താണ് ഈ 'റോങ് ഷൂ തിയറി'?

ഫേമസ് അമേരിക്കൻ സ്റ്റൈലിസ്റ്റും എഴുത്തുകാരിയുമായ അലിസൺ ബോൺസ്റ്റീനാണ് ഈ പേര് ആദ്യമായി കൊണ്ടുവന്നത്. സംഗതി സിംപിളാണ്, നമ്മൾ ഒരു വസ്ത്രം ധരിക്കുമ്പോൾ സാധാരണ എല്ലാവരും ചെയ്യുന്നത് അതിന് മാച്ചിംഗ് ചെരുപ്പ് ഉപയോഗിക്കും. എന്നാൽ ഇത് ഒഴിവാക്കി, ആ വസ്ത്രത്തിന് ഒട്ടും ചേരില്ല എന്ന് തോന്നുന്ന മറ്റൊന്ന് പരീക്ഷിക്കുന്നതിനെയാണ് 'റോങ് ഷൂ തിയറി' എന്ന് പറയുന്നത്. ഉദാഹരണത്തിന്, നല്ലൊരു പാർട്ടിവെയർ ഡ്രസ്സിനൊപ്പം ഹൈ ഹീൽസ് ഇടുന്നതിന് പകരം സ്പോർട്ടിയായ ഒരു സ്നീക്കേഴ്സ് ഇടുന്നത് ആലോചിച്ചു നോക്കൂ. ഈ ഒരു കോൺട്രാസ്റ്റാണ് നിങ്ങളുടെ സ്റ്റൈലിനെ യൂണിക് ആക്കുന്നത്.

ബോളിവുഡ് സുന്ദരിമാരുടെ ഫേവറിറ്റ്

നമ്മുടെ ബോളിവുഡ് സെലിബ്രിറ്റികൾ ഈ ട്രെൻഡ് പണ്ടേ ഏറ്റെടുത്തു കഴിഞ്ഞു. സോനം കപൂറാണ് ഇതിന്റെ മെയിൻ ആൾ. എലഗൻ്റായ ഡ്രസ്സുകൾക്കൊപ്പം ചങ്കി ബൂട്ട്‌സോ സ്പോർട്സ് ഷൂസോ ഇട്ട് താരം പലപ്പോഴും ഞെട്ടിക്കാറുണ്ട്. ജാൻവി കപൂറും ഖുഷി കപൂറും തങ്ങളുടെ കാഷ്വൽ ഔട്ട്ഫിറ്റുകൾക്കൊപ്പം ഇത്തരം എക്സ്പിരിമെന്റുകൾ നടത്താറുണ്ട്. സുഹാന ഖാൻ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി ലിസ്റ്റ് നീളുന്നു. ഹീൽസ് ഇട്ട് കഷ്ടപ്പെടുന്നതിനേക്കാൾ കംഫർട്ടിന് മുൻഗണന നൽകുന്നതാണ് ഈ പുതിയ സ്റ്റൈലിംഗ് രീതി.

ഈ സ്റ്റൈൽ എങ്ങനെ പരീക്ഷിക്കാം?

നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഈ 'റോങ് ഷൂ തിയറി' വർക്ക് ഔട്ട് ചെയ്യാം:

  • ഫോർമൽ & കാഷ്വൽ മിക്സ്: ഒരു ഷാർപ്പ് ബ്ലേസർ അല്ലെങ്കിൽ ഫോർമൽ പാന്റ്‌സ് ഇടുമ്പോൾ കൂടെ ട്രെയിനറുകൾ ധരിക്കുക. ഇത് നിങ്ങൾക്ക് ഒരു 'എഫർട്ട്‌ലെസ്സ് ലുക്ക്' നൽകും.
  • പ്രൊപ്പോർഷൻ മാച്ചിംഗ്: നല്ലൊരു ഫ്ലോറൽ സമ്മർ ഡ്രസ്സിനൊപ്പം അല്പം ഹെവി ആയ കോംബാറ്റ് ബൂട്ട്സ് ഇട്ടു നോക്കൂ. ലുക്ക് കംപ്ലീറ്റ്ലി മാറും.
  • സീസൺസ് മിക്സ് ചെയ്യാം: മഞ്ഞുകാലത്ത് ഇടുന്ന ബൂട്ട്‌സ് വേനൽക്കാലത്തെ ഡ്രസ്സുകൾക്കൊപ്പം പെയർ ചെയ്യുന്നത് ഇപ്പോൾ വലിയ ട്രെൻഡാണ്.
  • നിറങ്ങൾ മാറ്റാം: വസ്ത്രത്തിന്റെ അതേ കളർ ഷൂസിന് വേണമെന്ന് വാശി പിടിക്കണ്ട. വസ്ത്രം ന്യൂട്രൽ കളർ ആണെങ്കിൽ ഷൂസ് നല്ല ബ്രൈറ്റ് കളർ, ഉദാഹരണത്തിന് പോപ്പ് ഓഫ് റെഡ് തിരഞ്ഞെടുക്കാം.

ചുരുക്കത്തിൽ പറഞ്ഞാൽ...ഫാഷൻ എന്ന് പറഞ്ഞാൽ മറ്റുള്ളവരെ കാണിക്കാനല്ല, മറിച്ച് നമുക്ക് ഇഷ്ടമുള്ളത് ധരിക്കാനാണ്. 'കംഫർട്ട് ഈസ് കോൺഫിഡൻസ്' എന്നതാണ് ഈ ട്രെൻഡിന്റെ മെയിൻ..

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ