ഈ കടുവ എന്താ പുകവലിക്കുകയാണോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു; വൈറലായി വീഡിയോ

By Web TeamFirst Published Jan 21, 2021, 11:30 AM IST
Highlights

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന്‍ ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. മധ്യപ്രദേശിലെ ബന്ദവ്ഗഡ് കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് 38 സെക്കന്‍റ്  ദൈര്‍ഘ്യമുള്ള ഈ ദൃശ്യം. 

ഒരു കടുവയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഈ വീഡിയോ വൈറലാകാന്‍ ഒരു കാരണവുമുണ്ട്. മറ്റൊന്നുമല്ല, പെട്ടെന്ന് കണ്ടാല്‍ ഈ കടുവ പുകവലിക്കുകയാണെന്നേ തോന്നൂ. 

'ഈ പെണ്‍കടുവ പുകവലിക്കുകയാണോ' എന്ന സംശയം ഉന്നയിച്ചാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന്‍ ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

മധ്യപ്രദേശിലെ ബന്ദവ്ഗഡ് കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് 38 സെക്കന്‍റ്  ദൈര്‍ഘ്യമുള്ള ഈ ദൃശ്യം. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്ന് പുറത്തുചാടിയ കടുവ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന പുക കണ്ടാണ് സംശയം ഉയരുന്നത്. 

Is this tigress from Bandhavgarh smoking. pic.twitter.com/r8CWL6Mbwi

— Parveen Kaswan, IFS (@ParveenKaswan)

 

യഥാര്‍ത്ഥത്തില്‍ ശൈത്യകാലത്ത് വായിലൂടെ ശ്വാസം പുറത്തേയ്ക്ക് വിടുമ്പോള്‍ പുകയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്. വായുവിലെ ജലകണികകള്‍ എളുപ്പം തണുക്കുന്നതാണ് ഇതിന് കാരണം. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തിയിട്ടുണ്ട്. 

Also Read: യുവതിക്ക് മസാജ് ചെയ്യുന്ന ആന; വൈറലായി വീഡിയോ...

click me!