സാരിയിലും ലെഹങ്കയിലും ഒരു പോലെ സ്‌റ്റൈലിഷായി ഇഷ അംബാനി

Published : Jul 09, 2024, 10:22 AM IST
സാരിയിലും ലെഹങ്കയിലും ഒരു പോലെ സ്‌റ്റൈലിഷായി ഇഷ അംബാനി

Synopsis

വിവാഹത്തിന്റെ ഓരോ ചടങ്ങുകൾക്കും അതിമനോഹരമായ ഫാഷൻ ഔട്ട്ഫിറ്റുകളാണ് ഇഷയെ കൂടുതൽ മനോഹരിയാക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും എൻകോർ ഹെൽത്ത് കെയർ സിഇഒയും വൈസ് ചെയർമാനുമായ വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെ വിവാഹം ജൂലൈ 12ന് നടക്കും. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് വിവാഹം. 14 നടക്കുന്ന വിവാഹവിരുന്നോടെ ആഘോഷങ്ങൾ അവസാനിക്കും.

വിവാഹ ചടങ്ങിൽ വധു വരന്മാർ മാത്രമല്ല അംബാനി കുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുകയാണ് . ഇപ്പോഴിതാ കഴിഞ്ഞദിവസം നടന്ന ആഘോഷവേളയിൽ ഇഷ അംബാനി ധരിച്ച വസ്ത്രമാണ് ചർച്ചയായിരിക്കുന്നത്.

സഹോദരൻ അനന്ത് അംബാനിയുടെയും രാധിക മെച്ചന്റിന്റെയും വിവാഹപരിപാടികൾക്ക് വധൂവരന്മാരെക്കാൾ സ്റ്റാറായി നിൽക്കുന്നത് ഇഷ അംബാനി തന്നെയാണ്. വിവാഹത്തിന്റെ ഓരോ ചടങ്ങുകൾക്കും അതിമനോഹരമായ ഫാഷൻ ഔട്ട്ഫിറ്റുകളാണ് ഇഷയെ കൂടുതൽ മനോഹരിയാക്കുന്നത്.

കഴിഞ്ഞ ദിവസം സംഗീത് പരിപാടിയിൽ ഇഷ അംബാനി ധരിച്ച മനോഹരമായ സാരി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കസ്റ്റമൈസ് ചെയ്യിച്ചെടുത്ത മൂന്ന് വസ്ത്രങ്ങളായിരുന്നു ഇഷ ധരിച്ചിരുന്നത്. ഫാൽഗുണി ഷെയ്ൻ ഡിസൈൻ ചെയ്ത പീക്കോക്ക് കളർ ലെഹങ്കയും ഷിയാപറെല്ലിയുടെ സിൽവർ- നീല കോമ്പിനേഷനിൽ വരുന്ന സാരിയും മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയുമാണ് ഇഷ ധരിച്ചിരുന്നത്. 

മറ്റൊന്ന്, ദമ്പതികളുടെ ഹൽദി ചടങ്ങിൽ ഇഷ ധരിച്ച ഹാർട്ട് എംബ്രോയ്ഡറി ചെയ്ത ലെഹംഗയും ടസൽ കൊണ്ട് അലങ്കരിച്ച ടോപ്പും ഏറെ ശ്ര​ദ്ധയമായിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അനിത ഷ്രോഫദാജാനിയ ആണ് ഇഷ അംബാനിയുടെ കസ്റ്റം ലെഹങ്കയിൽ ഒരുക്കിയതിന് പിന്നിൽ. ഇഷയുടെ ചിത്രങ്ങൾ അനിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ