ഇന്ത്യൻ ഡിസൈനറുടെ ഷെർവാണിയിൽ ക്ലാസിക് ലുക്കില്‍ ഇവാന്‍ക ട്രംപ്

Web Desk   | others
Published : Feb 26, 2020, 09:28 AM IST
ഇന്ത്യൻ ഡിസൈനറുടെ ഷെർവാണിയിൽ ക്ലാസിക് ലുക്കില്‍ ഇവാന്‍ക ട്രംപ്

Synopsis

രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ഷെർവാണി ധരിച്ച് ക്ലാസിക് ലുക്കില്‍ തിളങ്ങി ഇവാന്‍ക ട്രംപ്. ഇന്ത്യൻ ഡിസൈനറുടെ വസ്ത്രം ധരിക്കുമെന്ന അഭ്യൂഹങ്ങൾ യാഥാര്‍ഥ്യമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപ്  ഷെർവാണി ധരിച്ചത്. 

രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ഷെർവാണി ധരിച്ച് ക്ലാസിക് ലുക്കില്‍ തിളങ്ങി ഇവാന്‍ക ട്രംപ്. ഇന്ത്യൻ ഡിസൈനറുടെ വസ്ത്രം ധരിക്കുമെന്ന അഭ്യൂഹങ്ങൾ യാഥാര്‍ഥ്യമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപ്  ഷെർവാണി ധരിച്ചത്. സന്ദർശനത്തിന്‍റെ രണ്ടാം ദിവസം അനിത ഡോംഗ്രെ ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് ഷെർവാണിയില്‍  ധരിച്ചാണ് ക്ലാസിക് ലുക്കിലായിരുന്നു ഇവാൻക. 

 

രാഷ്ട്രപതി ഭവൻ, ഹൈദരബാദ് ഹൗസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് രണ്ടാം ദിവസത്തെ സന്ദർശനത്തിന് നിശ്ചയിച്ചിരുന്നത്. ഇവിടെയാണ് ഷെർവാണി ധരിച്ച് ഇവാൻക തിളങ്ങിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ നെയ്തെടുക്കുന്ന സിൽക്ക് തുണി കൊണ്ടാണ് ഈ ഷെർവാണി ഒരുക്കിയത്.

 

 

അനശ്വരവും വിശിഷ്ടവുമായത് എന്നാണ് ഡിസൈനർ അനിത ഡോംഗ്രെ ഈ ഷെർവാണിയെ വിശേഷിപ്പിച്ചത്. 20 വർഷം മുൻപ് രൂപപ്പെടുത്തിയ ശൈലിയാണിത്. എന്നാൽ ഇതിന്റെ സൗന്ദര്യത്തിന് ഇപ്പോഴും പ്രാധാന്യമുണ്ടെന്നും അനിത ഡോംഗ്രെ പ്രസ്താവനയിലൂടെ അറിയിച്ചു. 
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ