Janaki Sudheer : ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍; ചര്‍ച്ചയായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Published : Aug 12, 2022, 06:56 PM ISTUpdated : Aug 12, 2022, 07:01 PM IST
Janaki Sudheer : ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍; ചര്‍ച്ചയായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Synopsis

വസ്ത്രങ്ങളില്ലാതെ ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് ചർച്ചയായിരിക്കുന്നത്. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. 

ബിഗ് ബോസ് താരവും നടിയുമായ ജാനകി സുധീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വസ്ത്രങ്ങളില്ലാതെ ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് ചർച്ചയായിരിക്കുന്നത്.

തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ആഭരണങ്ങൾ കൊണ്ട് നാണം മറച്ചത് കാണാം. ചിത്രത്തിൽ ജാനകിയുടെ മുഖഭാവം ശാലീനത നിറഞ്ഞതാണ്. രൗണക് ശങ്കർ ആണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. ഇതിന് മുമ്പും മറ്റ് വ്യത്യസ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ജാനകി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിർപ്പുമില്ലെന്നും ജാനകി നേരത്തെ വ്യക്തമാക്കിയിരുന്നു.

പോസ്റ്റിന് താഴേ നിരവധി പേരാണ് കമന്റുകൾ പങ്കുവച്ചിരിക്കുന്നത്. ലെസ്ബിയനായ പെൺകുട്ടികളുടെ കഥ പറയുന്ന ഹോളിവുണ്ട് എന്ന ചിത്രത്തിൽ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. അതേ സമയം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ ജാനകി പങ്കെടുത്തിരുന്നു.

എല്ലാവരെയും കൊണ്ട് പോസിറ്റീവ് പറഞ്ഞിട്ട് ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റില്ല. എന്റെ ശരി ഞാൻ ചെയ്യുന്നു. അത് സ്വീകരിക്കുന്നവർ സ്വീകരിക്കും. അല്ലാത്തവർ പ്രതികരിച്ച് കൊണ്ടേയിരിക്കുമെന്ന് ജാനകി പറയുന്നു.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന 'ഹോളി വൂണ്ട്. ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്. എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്