ഇത് പുത്തന്‍ 'പൊസിഷന്‍'; വർക്കൗട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി

Published : Sep 18, 2021, 01:05 PM ISTUpdated : Sep 18, 2021, 01:10 PM IST
ഇത് പുത്തന്‍ 'പൊസിഷന്‍'; വർക്കൗട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി

Synopsis

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന ജാന്‍വി, തന്‍റെ വർക്കൗട്ട് വീഡിയോകളും നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.  

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയുള്ള നടിയാണ് ജാന്‍വി കപൂര്‍. 'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ജാന്‍വിയെ എല്ലാവരും വിശേഷിപ്പിക്കുന്നതും.  

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന ജാന്‍വി, തന്‍റെ വർക്കൗട്ട് വീഡിയോകളും നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരത്തിന്‍റെ പുത്തന്‍ വർക്കൗട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.  'പൈലറ്റ്സ്' വർക്കൗട്ട് ചെയ്യുന്ന ജാന്‍വിയെ ആണ് ചിത്രത്തില്‍ കാണുന്നത്. 

 

ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ജാന്‍വിയുടെ ഫിറ്റ്നസ് ട്രെയ്നറായ നമ്രിതയും ഇവ പങ്കുവച്ചിട്ടുണ്ട്. രണ്ട് കാലുകളും ഉയര്‍ത്തി കിടക്കുന്ന ജാന്‍വിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ശരീരത്തെ ഇത്രയും വഴക്കമുള്ളതാക്കി മാറ്റിയ ജാന്‍വിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്‍റും ചെയ്തു. 

Also Read: 'എൽ സിറ്റ്' പൊസിഷനിലിരുന്ന് റെക്കോര്‍ഡ് നേടി യുവതി; വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'