ഫ്‌ളോറല്‍ ദാവണിയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Published : May 28, 2024, 04:32 PM IST
ഫ്‌ളോറല്‍ ദാവണിയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിരവധി  ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ജാന്‍വിക്ക് നിരവധി യുവ ആരാധകരുണ്ട്. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

ദാവണിയില്‍ മനോഹരിയായിരിക്കുകയാണ് ജാന്‍വി. ഐവറി നിറത്തിലുള്ള ദാവണിയില്‍ പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്‍റുകള്‍ വരുന്നതാണ് ഇതിന്‍റെ പ്രത്യേകത. അര്‍പിത മേത്രയാണ് ഭംഗിയുള്ള ഈ ദാവണി ഡിസൈന്‍ ചെയ്തത്. പിങ്ക് നിറത്തിലുള്ള ആക്സസറീസും താരം ധരിച്ചിട്ടുണ്ട്. 

 

'മിസ്റ്റർ & മിസിസ് മഹി' എന്ന തന്‍റെ പുത്തന്‍ ചിത്രത്തിന്‍റെ പ്രെമോഷന് പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയതാണ് താരം. ഇതിന്‍റെ ചിത്രങ്ങള്‍ ജാന്‍വിയും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  ശരൺ ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കുമാര്‍ റാവുവും ജാന്‍വിയും അഭിനയിക്കുന്ന ചിത്രം ഒരു  റൊമാന്‍റിക് സ്‌പോർട്‌സ് ഡ്രാമയാണ്.  മെയ് 31 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Also read: 45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ടൊരു ഔട്ട്ഫിറ്റ്, ദിവ്യയുടെ വസ്ത്രത്തിനു പിന്നില്‍ പൂര്‍ണിമ; വീഡിയോ

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ