മിനി ഡ്രസ്സില്‍ സുന്ദരിയായി ജാന്‍വി; വിശന്നുവലഞ്ഞ് തെരുവ് ബാലന്‍ ഭക്ഷണത്തിനായി കൈനീട്ടി- വീഡിയോ

Published : Nov 02, 2019, 12:00 PM ISTUpdated : Nov 02, 2019, 12:07 PM IST
മിനി ഡ്രസ്സില്‍ സുന്ദരിയായി ജാന്‍വി; വിശന്നുവലഞ്ഞ് തെരുവ് ബാലന്‍  ഭക്ഷണത്തിനായി കൈനീട്ടി- വീഡിയോ

Synopsis

ബോളിവുഡിലെ യുവനടി ജാന്‍വി കപൂറിന് നിരവധി ആരാധകരുണ്ട്. താരം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുമുണ്ട്. താരത്തിന്‍റെ വസ്ത്രവും ഫാഷനുമാണ് എപ്പോഴും ചര്‍ച്ചയാകാറുളളത്.

ബോളിവുഡിലെ യുവനടി ജാന്‍വി കപൂറിന് നിരവധി ആരാധകരുണ്ട്. താരം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുമുണ്ട്. താരത്തിന്‍റെ വസ്ത്രവും ഫാഷനുമാണ് എപ്പോഴും ചര്‍ച്ചയാകാറുളളത്. എന്നാല്‍ താരത്തിന്‍റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഭക്ഷണത്തിനായി ജാൻവിക്കു മുന്നിൽ കൈനീട്ടിയ തെരുവ് ബാലന് ബിസ്ക്കറ്റും പണവും നൽകുന്നതാണ് വീഡിയോയിലെ  ദൃശ്യം. മിനി ഡ്രസ്സില്‍ സുന്ദരിയായി ജാന്‍വി കാറിൽ നിന്നും ഇറങ്ങുമ്പോഴാണ് നടിയുടെ മുന്നിലേയ്ക്ക് ഈ കുട്ടി എത്തുന്നത്.

ബ്യൂട്ടിപാർലറിൽ പോകുന്നതിന് വേണ്ടിയാണ് ജാന്‍വി എത്തിയത്.  കുട്ടി വിശക്കുന്നുവെന്ന് പറഞ്ഞ് കൈനീട്ടിയപ്പോള്‍ ജാന്‍വി  പെട്ടന്ന് തന്നെ തന്റെ വാഹനത്തില്‍ ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് നൽകുകയായിരുന്നു. ശേഷം കുട്ടിയുടെ  അമ്മ പൈസ ചോദിക്കുന്നുണ്ടായിരുന്നു. ബ്യൂട്ടി സലൂണിലേയ്ക്ക് കയറിപ്പോയ ജാൻവി തിരികെയെത്തി കുട്ടിയുടെ കൈയ്യിൽ പൈസ നൽകുകയായിരുന്നു. 

 

ഇത് ആദ്യമായല്ല താരം ഇത്തരത്തില്‍ കുട്ടികളെ സഹായിക്കുന്നത്. മുന്‍പും കുട്ടികള്‍ക്ക് ബിസ്ക്കറ്റും പൈസയും നല്‍കുന്ന ദൃശ്യങ്ങള്‍  പാപ്പരാസികള് ഒപ്പിയെടുത്തിട്ടുണ്ട്. വളരെ ചിരിച്ചു കൊണ്ടാണ് ജാന്‍വി അവര്‍ക്ക് പണം നല്‍കുന്നത്. തന്‍റെ കൈയില്‍ പണമായി ഇല്ലെങ്കില്‍ ജാന്‍വി തന്‍റെ ഡ്രൈവറിന്‍റെ കൈയില്‍ നിന്നെങ്കിലും പണം വാങ്ങി കൊടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

 

PREV
click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ