'ഏഴ് വർഷം കടന്നു പോയി'; വിവാഹ വാര്‍ഷികം ആഘോഷിച്ച് ജീവയും അപര്‍ണയും; വീഡിയോ

Published : Aug 25, 2022, 04:16 PM ISTUpdated : Aug 25, 2022, 04:19 PM IST
'ഏഴ് വർഷം കടന്നു പോയി'; വിവാഹ വാര്‍ഷികം ആഘോഷിച്ച് ജീവയും അപര്‍ണയും; വീഡിയോ

Synopsis

ഏഴു വർഷം കടന്നു പോയി, ഓരോ ദിവസവും നിന്നെ ഞാൻ കൂടുതല്‍ കൂടുതൽ സ്നേഹിക്കുന്നുവെന്നാണ് ജീവയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

അവതാരകനായി എത്തി മോഡൽ, വ്ലോഗർ, നടൻ തുടങ്ങിയ നിലകളിൽ സജീവമാണ് ജീവ ജോസഫ്. വലിയ ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ ഏഴാം വിവാഹവാർഷികത്തിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് ജീവയും ഭാര്യ അപര്‍ണ തോമസും. ഏഴു വർഷം കടന്നു പോയി, ഓരോ ദിവസവും നിന്നെ ഞാൻ കൂടുതല്‍ കൂടുതൽ സ്നേഹിക്കുന്നുവെന്നാണ് ജീവയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ഒരു വർഷത്തെ പ്രണയത്തിനുശേഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. വീഡിയോ ജോക്കിയായ അപർണ എയർ ഹോസ്റ്റസായും ജോലി ചെയ്തിട്ടുണ്ട്. ഇരുവരും നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് ഇപ്പോള്‍.  

 

അപര്‍ണയുടെ വീഡിയോയ്ക്ക് താഴെ അശ്വതി ശ്രീകാന്ത്, ആര്യ ബാബു, ശിൽപ ബാല, ഷഫ്ന നിസാം, ഐമ റോസ്മി തുടങ്ങിയവര്‍  ആശംസ അറിയിച്ച് കമന്‍റ് ചെയ്തു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് തന്‍റെ പത്താം വിവാഹവാർഷികം ആഘോഷിച്ചത്. ''ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍ ! നമ്മള്‍ നമ്മളായ പത്തു വര്‍ഷങ്ങള്‍.. 'കൂട്ട്' ഒരു വിലപിടിച്ച വാക്കാണ്''- അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. പ്ലസ് ടു കാലത്ത് ആരംഭിച്ച ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്. 

Also Read: 'കഠിനമല്ലെങ്കിലും കഠിനമായിരുന്ന പത്ത് വര്‍ഷങ്ങള്‍'; വിവാഹ വാര്‍ഷികം ആഘോഷിച്ച് അശ്വതി ശ്രീകാന്ത്

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ