മനീഷ് മൽഹോത്രയുടെ ഔട്ട്ഫിറ്റിൽ തിളങ്ങി കരണ്‍ ജോഹർ

Published : Sep 30, 2021, 10:32 AM ISTUpdated : Sep 30, 2021, 10:35 AM IST
മനീഷ് മൽഹോത്രയുടെ ഔട്ട്ഫിറ്റിൽ തിളങ്ങി കരണ്‍ ജോഹർ

Synopsis

നല്ല ഫാഷന്‍ സെന്‍സുള്ള സംവിധായകന്‍ എന്നാണ് കരണിനെ കുറിച്ച് ബിടൗണിലും പറയപ്പെടുന്നത്. ഇപ്പോഴിതാ  കരണിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബോളിവുഡില്‍ രണ്‍വീര്‍ സിങ് (ranveer singh) കഴിഞ്ഞാല്‍, പിന്നെ ഏറ്റവും കൂടുതല്‍ സ്റ്റൈലിഷായി പ്രത്യക്ഷപ്പെടുന്ന താരമാണ് സംവിധായകന്‍ കരൺ ജോഹര്‍ (Karan Johar). കരണിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍  ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. നല്ല ഫാഷന്‍ സെന്‍സുള്ള (fashion sense) സംവിധായകന്‍ എന്നാണ് കരണിനെ കുറിച്ച് ബിടൗണിലും പറയപ്പെടുന്നത്.

ഇപ്പോഴിതാ  കരണിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ ഗ്രീൻ വെല്‍വറ്റ് ഷെർവാണിയിലാണ് ഇത്തവണ കരണ്‍ തിളങ്ങിയത്. ഗൺ മെറ്റലും ബ്ലാക് ബ്യൂഗൾ ബീഡ്സും ഉപയോഗിച്ച് ഒരുക്കിയ ഷെവ്റോൺ എംബ്രോയ്ഡറിയാണ് ഷെർവാണിയെ മനോഹരമാക്കുന്നത്. 

 

കറുപ്പ് പൈജാമയാണ് ഷെർവാണിക്കൊപ്പം കരണ്‍ പെയർ ചെയ്തത്. മോതിരങ്ങളായിരുന്നു ആക്സസറീസ്. കറുപ്പ് നിറത്തിലുള്ള ഷൂസും താരം ധരിച്ചിട്ടുണ്ട്. കരണ്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. 

 

 

Also Read: ‘സാരിയിൽ സ്ത്രീകൾ എപ്പോഴും സുന്ദരികള്‍ ആകുന്നതുകൊണ്ട്’ ; ചിത്രങ്ങൾ പങ്കുവച്ച് സാറ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ