ഇത്തവണ വൈറ്റ്- റെഡ് സല്‍വാറില്‍; ഫാഷനിൽ വിട്ടുവീഴ്ചയില്ലാതെ കരീന കപൂർ

Published : Nov 11, 2020, 11:49 AM ISTUpdated : Nov 11, 2020, 11:50 AM IST
ഇത്തവണ വൈറ്റ്- റെഡ് സല്‍വാറില്‍; ഫാഷനിൽ വിട്ടുവീഴ്ചയില്ലാതെ കരീന കപൂർ

Synopsis

വെള്ള സല്‍വാറിനോടൊപ്പം ചുവപ്പ് ദുപ്പട്ട ധരിച്ചുള്ള താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി കരീന കപൂര്‍. ഗർഭ കാലത്തെ മികച്ച വസ്ത്രധാരണം എങ്ങനെയാവണമെന്ന് സൂചിപ്പിക്കുകയാണ് കരീനയുടെ മെറ്റേണിറ്റി ഫാഷന്‍. 

കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്തും ചര്‍ച്ചയായിരുന്നു.  ഇപ്പോഴിതാ സല്‍വാറിലാണ് താരം തിളങ്ങുന്നത്. വെള്ള സല്‍വാറിനോടൊപ്പം ചുവപ്പ് ദുപ്പട്ട ധരിച്ചുള്ള താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോലാപൂരി ചപ്പലും താരം ധരിച്ചിട്ടുണ്ട്.

 

അടുത്തിടെ ഹാലോവീൻ പാർട്ടിയില്‍ പങ്കെടുത്തപ്പോള്‍ താരം ധരിച്ച ചെരിപ്പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇറ്റാലിയൻ ആഡംബര ബ്രാന്‍റായ 'ബോറ്റേഗ വെനറ്റ'യില്‍ നിന്നുള്ള  ചെരിപ്പിന്‍റെ വില  ഏകദേശം 1,06,600 രൂപയാണ്. 

 

കഴിഞ്ഞ ദിവസം പിങ്കും വെള്ളയും ചേര്‍ന്ന ഡ്രസ്സിലും താരം തിളങ്ങിയിരുന്നു. അയഞ്ഞുകിടക്കുന്ന ഈ വസ്ത്രം ഗര്‍ഭകാലത്ത് ഏറ്റവും കംഫര്‍ട്ടബിളായി ധരിക്കാമെന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു കരീന. 

വെള്ള നിറത്തിലുള്ള ലോങ് ഡ്രസ്സിലും ഫ്ളോറൽ പ്രിന്റുകളോട് കൂടിയ ഇളംനീല വസ്ത്രത്തിലുമൊക്കെ താരം അടുത്തിടെ തിളങ്ങിയിരുന്നു, 

 

Also Read: കണ്ടാല്‍ 'സിംപിള്‍'; കരീനയുടെ ചെരിപ്പിന്‍റെ വില കേട്ട് അമ്പരന്ന് ഫാഷന്‍ ലോകം!

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ