'എന്തൊരു സ്റ്റാര്‍ ആണ്'; ഫെയ്‌സ് മാസ്‌ക്ക് ചിത്രവുമായി സൂപ്പര്‍ താരം!

Web Desk   | others
Published : Mar 11, 2020, 08:53 PM ISTUpdated : Mar 11, 2020, 09:08 PM IST
'എന്തൊരു സ്റ്റാര്‍ ആണ്'; ഫെയ്‌സ് മാസ്‌ക്ക് ചിത്രവുമായി സൂപ്പര്‍ താരം!

Synopsis

സിനിമാവിശേഷങ്ങള്‍ മാത്രമല്ല, കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രിയപ്പെട്ടവരുടേയുമെല്ലാം വിശേഷങ്ങള്‍, ഇഷ്ടമുള്ള വിഷയങ്ങള്‍, പ്രതികരണങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പല താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ മറ്റേത് ഭാഷകളിലെ താരങ്ങളെക്കാളും മുന്നിലെന്ന് പറയേണ്ടിവരും  

മുമ്പത്തെ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്‌ക്രീനിന് പുറത്തും ആരാധകരുമായി ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ന് സിനിമാതാരങ്ങള്‍. പ്രധാനമായും സോഷ്യല്‍ മീഡിയ തന്നെയാണ് ഇത്തരമൊരു ആശയവിനിമയ ഉപാധിയായി താരങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല, കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രിയപ്പെട്ടവരുടേയുമെല്ലാം വിശേഷങ്ങള്‍, ഇഷ്ടമുള്ള വിഷയങ്ങള്‍, പ്രതികരണങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പല താരങ്ങളും പങ്കുവയ്ക്കാറുണ്ട്. 

ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ മറ്റേത് ഭാഷകളിലെ താരങ്ങളെക്കാളും മുന്നിലെന്ന് പറയേണ്ടിവരും. ഭക്ഷണം, വ്യായാമം, സൗന്ദര്യസംരക്ഷണം, യാത്ര, കുടുംബം, പ്രണയം എന്നുതുടങ്ങി നിരവധി വിഷയങ്ങളെ സംബന്ധിക്കുന്ന പോസ്റ്റുകളാണ് ബോളിവുഡിലെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കാറുള്ളത്. 

അത്തരത്തില്‍ രസകരമായൊരു സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ നടി, കരീന കപൂറിന്റേതാണ് ഈ പോസ്റ്റ്. മുഖം, ഫേസ് മാസ്‌ക് കൊണ്ട് മറച്ചിരിക്കുന്നു. വീട്ടില്‍ നില്‍ക്കുമ്പോള്‍ സാധാരണ നമ്മളൊക്കെ ധരിക്കാറുള്ള തരം വസ്ത്രം. മുടി വളരെ അലക്ഷ്യമായി കെട്ടിവച്ചിരിക്കുന്നു. ഇതാണ് ചിത്രം.

 

 

ചിത്രത്തിന് കരീന നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ഏറ്റവും രസകരം. 'എന്തൊരു സ്റ്റാറാണ്.. ഞാനുദ്ദേശിച്ചത് മാസ്‌കിലെ സ്റ്റാറിനെയാണ്..' എന്നായിരുന്നു കരീന എഴുതിയത്. നിറയെ നക്ഷത്രങ്ങളുള്ള ഒരു 'ഹൈഡ്രേറ്റിംഗ് മാസ്‌ക്' ആണ് കരീന ഇട്ടിരിക്കുന്നത്. ഇതിലെ നക്ഷത്രങ്ങളെ കുറിച്ചാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് കരീന പറയുന്നത്. എന്നാല്‍ രണ്ട് അര്‍ത്ഥത്തില്‍ ഈ അടിക്കുറിപ്പ് വായിക്കാമെന്നാണ് ആരാധകരില്‍ പലരും പറയുന്നത്. എന്തായാലും അക്കൗണ്ട് തുടങ്ങി ചുരുക്കം ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും കരീനയുടെ ഇന്‍സ്റ്റ പേജ് ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. പതിനേഴ് ലക്ഷം ആരാധകരാണ് കരീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ