ലക്ഷങ്ങള്‍ വിലയുള്ള ബാഗുമായി കരീഷ്മയും- ചിത്രങ്ങള്‍

Published : Sep 28, 2019, 05:44 PM ISTUpdated : Sep 28, 2019, 05:45 PM IST
ലക്ഷങ്ങള്‍ വിലയുള്ള ബാഗുമായി കരീഷ്മയും- ചിത്രങ്ങള്‍

Synopsis

പൊതുവേ ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രങ്ങളോടും സ്വര്‍ണ്ണത്തോടും ഒക്കെ ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. 

പൊതുവേ ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രങ്ങളോടും സ്വര്‍ണ്ണത്തോടും ഒക്കെ ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. എന്നാല്‍ ഒരു ബാഗിന് വേണ്ടി പോലും ഇവര്‍ ലക്ഷങ്ങളും കോടികളുമാണ് ചിലവാക്കുന്നത്.  നിത അംബാനിയുടെ 2 കോടി 63 ലക്ഷം രൂപയുടെ  ബാഗ് വലിയ വാര്‍ത്തയായിരുന്നു. 

ഹോളിവു‍ഡ‍് താരങ്ങളുടെ പ്രിയബ്രാൻഡായ ഹെർമസ് കമ്പനിയുടെ 'ബിർകിൻ ' ബാഗായിരുന്നു അത്.  ബോളിവുഡ് താരം കരീന കപൂറിനും  'ബിര്‍കിന്‍' ബാഗുണ്ടത്രേ. എയർപോർട്ടിൽ പോകുമ്പോഴും സുഹൃത്തുക്കൾക്കൊപ്പം ഔട്ടിങ്ങിനു പോകുമ്പോഴുമെല്ലാം കരീനയുടെ കയ്യിൽ സന്തതസഹചാരിയായുള്ള ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡലിലുള്ള ഈ ബാഗും വാര്‍ത്തകള്‍ നേടിയിരുന്നു. ഇപ്പോഴിതാ സഹോദരി കരീഷ്മ കപൂറിന്‍റെ ബാഗും വാര്‍ത്തയാകുന്നു. ഇതും ബിര്‍കിന്‍ തന്നെയാണ്. വില ഏഴ് ലക്ഷം രൂപയും. 

അധികവും ഹോളിവുഡിലെ താരറാണിമാരാണ് ഇവ സ്വന്തമാക്കാറുള്ളത്. വര്‍ഷത്തില്‍ ഈ ഇനത്തില്‍ വരുന്ന 'ബിര്‍കിന്‍' ബാഗുകള്‍ പരമാവധി രണ്ടെണ്ണമൊക്കെയേ കമ്പനി നിര്‍മ്മിക്കാറുമുള്ളൂ. ഈ ബാഗുകള്‍ സ്വന്തമാക്കുക അത്ര എളുപ്പവുമല്ല.  ലക്ഷൂറിയസ് ആയ ഈ ബാഗ് സ്വന്തമാക്കാൻ ബ്രാൻഡിന്റെ ചില നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. പലപ്പോഴും ബാഗിനായുള്ള കാത്തിരിപ്പ് ഏറെ നീളും. ചിലപ്പോൾ അഞ്ചോ ആറോ വർഷം നീണ്ടേക്കാം. കൂടാതെ വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ മുൻകാല പർച്ചേസും കമ്പനിയുമായുള്ള ബന്ധവുമൊക്കെ പരിഗണിക്കപ്പെടും. അതിപ്പോള്‍ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഒന്നുമില്ലത്രേ. 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ