Katrina Kaif And Vicky Kaushal : കത്രീനയുടെ ഈ സാരിയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്

Web Desk   | Asianet News
Published : Dec 14, 2021, 09:03 PM ISTUpdated : Dec 17, 2021, 05:25 PM IST
Katrina Kaif And Vicky Kaushal :  കത്രീനയുടെ ഈ സാരിയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്

Synopsis

പ്രീവെഡ്ഡിങ് ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കത്രീന. 40 കരകൗശല വിദഗ്ധർ 1800 മണിക്കൂർ കൊണ്ട് നിർമ്മിച്ചതാണ് കത്രീനയുടെ  പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഫ്ളോറൽ സാരി എന്നാണ് റിപ്പോർട്ടുകൾ.

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹമാണ് കത്രീന കൈഫ്- വിക്കി കൗശൽ ദമ്പതികളുടെത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു നടന്നത്. കത്രീന ധരിച്ചിരുന്ന വിവാഹ വസ്ത്രങ്ങളും മറ്റും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.  

ഇപ്പോഴിതാ പ്രീവെഡ്ഡിങ് ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കത്രീന. 40 കരകൗശല വിദഗ്ധർ 1800 മണിക്കൂർ കൊണ്ട് നിർമ്മിച്ചതാണ് കത്രീനയുടെ  പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഫ്ളോറൽ സാരി എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ബോളിവുഡ് ഡിസൈനർ സബ്യസാചിയാണ് കത്രീനയുടെ സാരി ഡിസെെൻ ചെയ്തതു. 

75 ദിവസം എടുത്താണ്  സാരിയുടെ ഡിസൈൻ ചെയ്ത് പൂർത്തിയാക്കിയതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഫുൾ‌ സ്ലീവുള്ള ഫ്ളോറൽ ബ്ലൗസാണ് സാരിക്കൊപ്പം കത്രീന ധരിച്ചത്. വെള്ള നിറത്തിലുള്ള വെഡ്ഡിങ് ​ഗൗണിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സാരിയുടെ ഡിസൈൻ. 

ബംഗാളിൽ നിന്നുള്ള കരകൗശലത്തൊഴിലാളികളാണ്  സാരിയിൽ പൂക്കൾ തുന്നിപ്പിടിപ്പിച്ചത്. അൺകട്ട് ഡയമണ്ട് ചോക്കർസാരിയിൽ ക്രിസ്‌റ്റലുകളും സ്പെഷ്യൽ സ്റ്റോണുകളും ആണുള്ളത്. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയിൽ നിന്നുള്ള കമ്മലുകളാണ് കത്രീന അണിഞ്ഞത്. 

PREV
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം